മാധ്യമപ്രവർത്തകന് നേരെ പോലീസുകാരിയുടെ അസഭ്യം

മാധ്യമ പ്രവര്‍ത്തകന് നേരെ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ അസഭ്യ വര്‍ഷം. ജയ്ഹിന്ദ് ടിവി ക്യാമറാമാന് നേരെയായിരുന്നു കോണ്‍സ്റ്റബിളിന്റെ പ്രതിരോധം. മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവഷിക ദിനാചരണ പരുപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം. യാതൊരു പ്രകോപണവുമില്ലാതെയാണ് വനിതാ പോലീസിന്റെ കയ്യേറ്റം.

ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. നിയമസഭാ പരിസരത്തു വച്ചാണ് പോലീസിന്റെ അതിക്രമം. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പരാതി നല്‍കി. അസഭ്യ വര്‍ഷവുമായി എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാമറ മാനെ മര്‍ദ്ദിക്കുകയും ക്യാമറ ഉള്‍പ്പടെയുള്ള ഉപകരങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

സഹപ്രവര്‍ത്തകര്‍ എത്തി ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അസഭ്യ വര്‍ഷം തുടരുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മര്‍ദനത്തില്‍ പരുക്കേറ്റ ക്യാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മ്യൂസിയം സ്റ്റേഷനിലും, മുഖ്യമന്ത്രിയ്ക്കും, നിയമസഭാ സ്പീകര്‍ക്കും പരാതി നല്‍കി. അക്രമത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകവും പ്രതിഷേധം അറിയിച്ചു.

അതേസമയം, ജയ്ഹിന്ദ് ടിവി ക്യാമറാമാനെ ആക്രമിച്ചത് അംഗീകരിക്കാനാകാത്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉചിതമായ നടപടി സ്വീകരിക്കണം. വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു