അമേരിക്കേ..കൂട്ടത്തിൽ നിന്ന് കുതികാൽ വെട്ടിയാൽ ഞങ്ങളും പണിയും

കൂട്ടത്തിൽ നിന്നിട്ട് അമേരിക്ക ഇന്ത്യക്കെതിരെ കുതികാൽ വെട്ട് പ്രയോഗം നടത്തുന്നുവോ. നല്ല കൂട്ടുകാരൻ എന്ന് കരുതിയ അമേരിക്ക ഇന്ത്യയുടെ മിസൈൽ പദ്ധതികൾക്ക് പാരയാവുന്നതായി റിപോർട്ട്. ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത് കഴിഞ്ഞ ദിവസം ഇന്ത്യ കൈവരിച്ച ഉപഗ്ര വേധ മിസൈൽ സംവിധാനം നിരീക്ഷിക്കാൻ അമേരിക്ക ചാര ഉപഗ്രഹങ്ങളേ ക്രമീകരിച്ചു എന്ന വാർത്തയാണ്‌. അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ ഇന്ത്യൻ മിസൈൽ പദ്ധതികളും ഉപഗ്രഹ വേധ മിസൈൽ സംവിധാനവും നിരീക്ഷിക്കുന്നു.

സ്വന്തന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മിസൈൽ പദ്ധതിക്കാണ്‌ അമേരിക്കൻ ചാര നിരീക്ഷണം വന്നിരിക്കുന്നത്. സൈനിക വ്യോമ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്‌പോട്‌സ് ആണ് വെളിപ്പെടുത്തിയത്.