‘ഇന്ത്യയില്‍ ഇനി ഒരു ന്യൂക്ലിയാര്‍ ബോംബും വീഴില്ല, അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയതോടെ ചങ്കിടിക്കുന്നത് പാക്കിസ്ഥാനും ചൈനയ്ക്കും’

അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനമാണ് ഇപ്പോല്‍ ലോകത്ത് ആകമാനം ചര്‍ച്ച. ട്രംപിന്റെ വരവുമായി ബന്ധപ്പെട്ടുള്ള ഒരുക്കമാണ് ഏവരെയും ഞെട്ടിക്കുന്നത്. മാത്രമല്ല ഡല്‍ഹിക്ക് ഒരു അണു ആയുദ്ധങ്ങളില്‍ നിന്നും പ്രതിരോധിക്കാനുള്ള കവചം അമേരിക്ക ഒരുക്കുകയാണ്. ഇതോടെ പാകിസ്താനോ ചൈനയ്‌ക്കൊ ഇന്ത്യയെ തൊടാന്‍ സാധിക്കില്ല. ഇന്ത്യയുടെ മേല്‍ യാതൊരു വിധത്തിലുമുള്ള ബോംബ് ആക്രമണങ്ങളും നടത്താന്‍ പാകിസ്താന് സാധിക്കില്ല. ആകാശത്ത് കൂടി ഒന്നിനും സാധിക്കില്ല. മാത്രമല്ല ട്രംപ് എത്തിയപ്പോള്‍ 160 കിലോമീറ്ററില്‍ ആകാശത്ത് എന്തു കെണ്ടാലും വെടിവെച്ചിടാന്‍ നിര്‍ദേശമുണ്ടായിരുന്നു. കൂടാതെ അറേബ്യന്‍ കടലിലും കച്ചിലും എല്ലാം അമേരിക്കന്‍ കപ്പലുകള്‍ നിലയുറപ്പിച്ചു. അഹമ്മദാബാദില്‍ വിമാനത്താവളം അമേരിക്കന്‍ യുദ്ധ വിമാനങ്ങളും. ഇത്തരത്തില്‍ വന്‍ സുരക്ഷയായിരുന്നു ഒരുക്കിയത്.

ഇതിനെ ഒക്കെ കുറിച്ച് ഡോ എന്‍ ഗോപലകൃഷ്ണന്‍ വിശദമാക്കുകയാണ്.

‘അമേരിക്കന്‍ പ്രസിഡന്റ് പോകുന്ന ഫ്‌ലൈറ്റില്‍ ഒരു മിസൈല്‍ പോലും പതിക്കില്ല. കാരണം ഇന്‍ഫ്രാറെഡ് റേഞ്ച് വേരിയേഷനാണ്. അതിലേക്ക് വരുന്ന മിസൈലുകള്‍ ഡൈവേര്‍ട്ട് ചെയ്ത് പോകും. അതേ സെക്യൂരിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് തയ്യാറാണ്. ലോകത്ത് തന്നെ രണ്ട് പേര്‍ക്ക് മാത്രമാണിതുള്ളത്. ഭരതത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഇത് നല്‍കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ഭാരതം കൂടിയാണ്. ഭാരതത്തിന് വേണ്ടിയിട്ട് അസാധാരണ ഷീല്‍ഡ്. ഡല്‍ഹിയെ ന്യൂക്ലിയാര്‍ വെപ്പണില്‍ നിന്നും സംരക്ഷിക്കാന്‍ ഉള്ള ഷീല്‍ഡ്. താവ്രവാദികള്‍ക്ക് എതിരെ അസാധാരണമാകും വിധം ഭാരതത്തിലെ ഭരണാധികാരികള്‍ സംസാരിക്കുകയും എതിര്‍ക്കുകയും ചെയ്യുമ്പോഴുള്ള സപ്പോര്‍ട്ട്. ഇതൊക്കെ ചര്‍ച്ചയില്‍ ഉണ്ടാകും.

അഹമ്മദാബാദിലെ വരുമ്പോള്‍ അറേബ്യന്‍ കടലിലും കച്ചിലും എല്ലാം ട്രംപിനായി യുദ്ധക്കപ്പലുകളുണ്ട്. അഹമ്മദാബാദില്‍ നിന്നും 170 കിലോമീറ്റര്‍ റേഡിയേഷനില്‍ ആകാശത്ത് എന്ത് കണ്ടാലും വെടിവെച്ചിടാന്‍ നിര്‍ദേശമുണ്ട്. ഇപ്പോള്‍ അഹമ്മാദാബ് എയര്‍പോര്‍ട്ട് നോക്കിയാല്‍ മുഴുവന്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങളായിരിക്കും. ഭാരതം എന്ന രാഷ്ട്രത്തെ ലോക സാമ്പത്തിക നിലവാരത്തില്‍ ആറില്‍ നിന്നും അഞ്ചില്‍ എത്തി. അസാധാരണ മാറ്റം വരുന്നുണ്ട്. കഴിഞ്ഞ മാസം മുതല്‍ക്കാണ് അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാരങ്ങള്‍ ചൈനയേക്കാള്‍ കവച്ച് വെച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരം ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്താണ്. ഇപ്പോള്‍ ചൈനയുടെ കാലം ഒക്കെ പോയി. ഇന്ത്യ ആ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്ന് പരിപാടിയില്‍ പങ്കെടുത്ത് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുക അതില്‍ ലക്ഷണക്കണക്കിന് ജനങ്ങള്‍ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് അകത്തുള്ള ഒരു വിഭാഗവും പുറത്ത് നിന്ന് മറ്റ് വിധത്തില്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമയം അതിലൊന്നും പതറാതെ അമേരിക്കന്‍ പ്രസിഡന്റിനെ ഇന്ത്യയില്‍ കൊണ്ടിറക്കി.

ഇന്ന് ഇന്ത്യക്കാരന്‍ എന്ന് പറയുമ്പോള്‍ ഇന്ന് ഒരു വിലയുണ്ട്. ലോകത്തെ നിയന്ത്രിക്കുന്ന ഒരു രാജ്യമുണ്ടെങ്കില്‍ അത് അമേരിക്കയാണ്. ആ അമേരിക്കയെ നിയന്ത്രിക്കുന്നത് ഡൊണാള്‍ഡ് ട്രംപാണ്. അദ്ദേഹം വിചാരിച്ചാല്‍ ഇറാനിലെ ആരെ വേണമെങ്കിലും കൊല്ലാന്‍ സാധിക്കും. സൗത്ത് ചൈന കടലില്‍ കപ്പല്‍ ഇറക്കരുതെന്ന് ചൈനയോട് അമേരിക്ക പറഞ്ഞാല്‍ ചൈന കപ്പല്‍ ഇറക്കില്ല. അങ്ങനെയുള്ള അമേരിക്കയുടെ തലപ്പത്തിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് കൂളായി മഹാത്മാ ഗാന്ധിയുടെ ആശ്രമത്തില്‍ എത്തുകയും വരാന്തയില്‍ ഇരിക്കുകയും ഷൂസ് പുറത്ത് ഊരി വെപ്പിക്കുകയും ചര്‍ക്കയില്‍ നൂല് നെയ്യുകയും ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹവും ചേര്‍ന്ന് മാല മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ ഇടുകയും ചെയ്യുന്നു.’