പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത്, പരിഹാസവുമായി അമേയ മാത്യു

പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍ക്ക്. ചിലരൊക്കെ ഈ അക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കുമ്പോള്‍ ചിലര്‍ കണ്ടതായി നടിക്കില്ല. ഇപ്പോള്‍ തന്റെ ഇന്‍ബോക്‌സില്‍ എത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് നടിയും മോഡലുമായ അമേയ മത്യു പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ടാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്.

‘ലോല 2022 ദൈവമേ… പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല… നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക.’- അമേയ കുറിച്ചു. ചുവന്ന സാരിയിലുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അമേയയുടെ കുറിപ്പ്.

കോഴി ശല്യം കൂടുതലാണോ മാഡം, കോഴികള്‍ അല്ലാത്തവരെ എന്തു ചെയ്യും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.