വണ്ണം കുറഞ്ഞതിനാൽ നഷ്ടപ്പെട്ട അവസരങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ട്- അമേയ

മലയാളികളുടെ പ്രിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് എന്ന വെബ്‌സീരിസിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയും നടി ശ്രദ്ധിക്കപ്പെട്ടു. കരിക്കിലെ ഭാസ്‌കരന്‍പിള്ള ടെക്‌നോളജീസ് എന്ന എപ്പിസോഡിലൂടെയാണ് അമേയ പ്രേക്ഷ പ്രശംസ പിടിച്ചുപറ്റിയത്. ഇപ്പോള്‍ മേക്കോവറില്‍ തിളങ്ങിയിരിക്കുകയാണ് നടി അമേയ മാത്യു.

ശരീര ഭാരം എട്ട് കിലോ കുറച്ചാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വണ്ണം കുറഞ്ഞുപോയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ഈ പരിണാമം ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും അമേയ പറയുന്നു. നിരവധി പേര്‍ അമേയയെ പ്രശംസിച്ച് കമന്റുമായി രംഗത്ത് എത്തുന്നുണ്ട്.

അമേയയുടെ വാക്കുകള്‍:

വണ്ണം കുറഞ്ഞുപോയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ട്… എന്നാലും വര്‍ക്ക്ഔട്ടും Dietഉം അതില്‍നിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാന്‍ സാധിച്ചില്ല… പക്ഷേ ഈ ലോക്ക്ഡൗണ്‍ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയില്‍നിന്നും 54 കിലോയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മള്‍ എത്രത്തോളം Care ചെയ്യുന്നോ, അത്രത്തോളം സ്‌നേഹം നമുക്ക് ശരീരം തിരിച്ചും നല്‍കും.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.