വ്യാജന്മാരെ കായികമായും നിയമപരമായും നേരിടും അമേയ മാത്യു

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലും ഒക്കെയാണ് അമേയ മാത്യു. കരിക്ക് വെബ്‌സീരീസിലൂടെയാണ് താരം ഏറെ ശ്രദ്ധേയ ആയത്. പിന്നീട് ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ യാതൊരു മടിയും താരത്തിനില്ല. അമേയയുടെ പല ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയകളിലും അമേയ ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടും മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിക്കുന്ന വാക്കുകളും പലപ്പോഴും ഏറെ ശ്രദ്ധേയമാകാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. കോവിഡിനെക്കുറിച്ച്‌ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോജി ചിത്രത്തിന്റെ ജോമോന്റെ ഡയലോ​ഗ് കടമെടുത്ത് താരം എത്തിയത്. കൊറോണയെക്കുറിച്ച്‌ ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്.. വ്യാജമരുന്നുകളും..പണതട്ടിപ്പും നടത്തുന്നവരുണ്ട്..അവരെ കായികമായും നിയമപരമായും നേരിടും… അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും… വാട്സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും- അമേയ കുറിച്ചു.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)