‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റ്; ചുട്ട മറുപടി നല്‍കി അമേയ മാത്യു

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ എത്തിയ അശ്ലീല കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ച്‌ എത്തിയിരുന്നു. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും ഒരു കുറിപ്പുമാണ് അമേയ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്നായിരുന്നു ഒരാളുടെ കമന്റ്.

‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്