കമല്‍നാഥ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ എംഎല്‍എമാരുമായി ചര്‍ച്ചനടത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള വാര്‍ത്തകള്‍ക്കിതെ എംഎല്‍എമാരുമായി സംസാരിച്ച് കോണ്‍ഗ്രസ് നേതൃത്വം. കമല്‍നാഥിനൊപ്പം കൂട്ടപ്പലായനം ഒഴിവാക്കുവനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമാങ് സിംഘ്ഹാറുമാണ്.

കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമല്‍നാഥും മകന്‍ നകുല്‍നാഥുമായി അടുപ്പമുള്ള എംഎല്‍എമാരെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂട്ടപ്പലായനം ഉണ്ടായാല്‍ അത് പ്രതീക്ഷിക്കുന്നതിനേക്കള്‍ വലിയ തിരിച്ചടിയായിരിക്കും ഉണ്ടാകുക.

കമല്‍നാഥ് ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഏത് നീക്കം നടത്തിയാലും കമല്‍നാഥിനെ അനുഗമിക്കുമെന്നും മുതിര്‍ന്ന നേതാവ് സജ്ജന്‍ സിങ് വര്‍മ ഇതിനോടകം വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 66 എംഎല്‍എമാരാണുള്ളത്.