ജമ്മുകാശ്മിരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താനാവില്ലെന്ന് അമിത് ഷാ

ജമ്മു: കശ്മീർ ഇന്ത്യ‍യുടെ അഭിവാജ്യ ഘടകമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആരു വിചാരിച്ചാലും ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവില്ലെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്‍റെയും സൈഫുദീൻ സോസിന്‍റെയും കശ്മീർ സംബന്ധിച്ച പ്രസ്താവനകൾക്ക് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.