അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ താന്‍ വീട്ടുതടങ്കലിലാണെന്ന് പിഡിപി നേതാവുമായ മെഹബൂബ മുഫ്തി;ഉള്ളില്‍ നിന്നു സ്വയം ഗേറ്റ് പൂട്ടിയിടുന്നത് വീട്ടുതടങ്കലിലോ എന്ന് ശ്രീനഗർ പോലീസ്

ശ്രീനഗര്‍: അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ താന്‍ വീട്ടുതടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ വാദം നുണയെന്ന് ശ്രീനഗർ പോലീസ്.അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള മെഹബൂബ മുഫ്തിയുടെ പ്രതികരണം.

പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഗേറ്റ് പൂട്ടിയ നിലയില്‍ കണ്ടെത്തിയതെന്ന് മുഫ്തി പറഞ്ഞു. ഇതിന്‍റെ ചിത്രവും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നൽ ഇത് ബംഗ്ലാവിൽ താമസിക്കുന്ന വീട്ടുകാർ തന്നെ താഴിട്ടുപൂട്ടയ ചിത്രമാണെന്നാണ് ശ്രീനഗർ പോലീസിൻ്റെ വിശദീകരണം.

“അവരുടെ വീടിന്‍റെ ഗേറ്റ് പൊലീസില്‍ നിന്നോ സര്‍ക്കാരിൽ നിന്നോ ആരും പൂട്ടിയിട്ടില്ല. അവര്‍ക്ക് എവിടേക്ക് പോകാനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. യാത്ര ചെയ്യാൻ അവർക്ക് പൂർണ സ്വതന്ത്ര്യമുണ്ട്.” ശ്രീനഗർ പോലീസ് പറഞ്ഞു.