സ്വർണ്ണ ചെങ്കോൽ, കോൺഗ്രസിനെതിരേ അമിത്ഷാ തിരിച്ചടിച്ചു

ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സ്വർണ്ണ ചെങ്കോലിനു തെളിവില്ലെന്ന കോൺഗ്രസ് പരാമർശത്തിനെതിരേ ആഭ്യന്തിര മന്ത്രി അമിത്ഷാ തിരിച്ചടിച്ചു. ഷായുടെ പ്രതികരണം ഇങ്ങിനെ

“ എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഇത്രയധികം വെറുക്കുന്നത്? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി തമിഴ്‌നാട്ടിൽ നിന്നുള്ള പവിത്രമായ ശൈവ മഠം പണ്ഡിറ്റ് നെഹ്‌റുവിന് നല്കിയ ചെങ്കോൽ ഈ പാർട്ടി വാക്കിങ്ങ് വാക്കിങ്ങ് സ്റ്റിക്ക് (ഊന്നുവടി ) എന്ന് വിളിച്ച് മ്യൂസിയത്തിലേക്ക് നാടുകടത്തുകയായിരുന്നു.ഇത്തരത്തിൽ ആചാര രീതിയിൽ ഒരു അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറിയ സ്വർണ്ണ ചെങ്കോൽ എന്തിനായിരുന്നു മ്യൂസിയത്തിൽ തള്ളിയത്. ആരുടെ താല്പര്യം സംരക്ഷിക്കാൻ ആയിരുന്നു യഥാർഥ ഇന്ത്യൻ ആചാരം മ്യൂസിയത്തിൽ പൂട്ടിവയ്ച്ചത്, ലജ്ജാകരമായ അപമാനം ആണിതൊക്കെ.”

രാജാക്കന്മാരും ഭരണാധികാരികളും തമ്മിലുള്ള അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്ന ചരിത്രപരമായ തമിഴ് ആചാരമനുസരിച്ചായിരുന്നു സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രിയിൽ ഈ ചെങ്കോൽ നെഹ്രുവിനു മൗണ്ട് ബാറ്റൺ നല്കിയത്.

ഇതിനിടെ വൻ സുരക്ഷാ സന്നാഹത്തോടെ ദില്ലിയിലേക്ക് ചെങ്കോൽ കൊണ്ടുവരികയാണിപ്പോൾ. ഇന്നു രാത്രിയും നാളെ പകലുമായി സ്വർണ്ണ ചെങ്കോൽ പുതിയ ലോക്സഭയിൽ സ്പീക്കറുടെ ചേമ്പറിൽ സ്ഥാപിക്കും