അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി :കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയും പരിശോധയ്ക്ക് വിധേയനാവുകയുമായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ അഡ്മിറ്റായെന്നും അദ്ദേഹം ട്വിറ്റലിലൂടെ അറിയിച്ചു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്റെ നേരിയ ലക്ഷണമാണ് അദ്ദേഹത്തിന് ഉളളതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.