ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്,വേറെ ആരെയും കിട്ടിയില്ലേ

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.

​ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു.

ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. എന്തായാലും കൂടെ ജീവിയ്ക്കാൻ തീരുമാനിച്ചു, എങ്കിൽ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. ‘എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട് .ഈ ബന്ധം എത്ര നാൾ വരെ പോകും നിലനിൽപ് ഒട്ടും ഗാരണ്ടി പറയാൻ പറ്റാത്ത ബന്ധമാണ്, രക്ഷപ്പെടുന്നതാണ് നല്ലത്

കുഞ്ഞിനെ കളഞ്ഞോ, ഗോപി സുന്ദർ വന്നതിന് ശേഷം പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കുറവാണല്ലോ, അല്ലായിരുന്നുവെങ്കിൽ എപ്പോഴും മകൾക്കൊപ്പമുള്ള ഫോട്ടോകളും കളി ചിരിയുടെ വീഡിയോകളും ആയിരുന്നു അമൃത പങ്കുവച്ചിരുന്നത്.