ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്, അമ്മയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് അമൃത

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തെ വിവാഹം ചെയ്തത് നടന്‍ ബാല ആയിരുന്നു. എന്നാല്‍ അധിക കാലം ബന്ധം നീണ്ടു നിന്നില്ല. ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. ഇൗ ബന്ധത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്. സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് ഒരുക്കിയ മ്യൂസിക് ബാന്‍ഡുമായി തിരക്കിലാണ് താരം. ഇപ്പോള്‍ അമ്മ ലൈലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അമൃത.

അമ്മയ്ക്കും സഹോദരി അഭിരാമിക്കും ഒപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഗായിക അമ്മയ്ക്ക് ജന്മദിനാശംസ നേര്‍ന്നത്. ചിത്രത്തിനോട് ഒപ്പം അമ്മയെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പും അമൃത പങ്കുവെച്ചിട്ടുണ്ട്. ജീവിതയാത്രയില്‍ എന്തെങ്കിലും നന്മ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം അമ്മയാണെന്ന് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി. ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്. ഈ യാത്രയില്‍ എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഈ ചിരി മതി ഒരായിരം ജന്മങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കാന്‍. ഹാപ്പി ബെര്‍ത്ത്‌ഡേ മൈ ബ്യൂട്ടിഫുള്‍’.- അമൃത കുറിച്ചു.

അമൃതയുടെ സഹോദരി അഭിരാമിയും അമ്മയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചിട്ടുണ്ട്. താരവും ഒരു ചിത്രവും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി ലൈലയ്ക്ക് നിരവധി പേര്‍ ജന്മദിനാശംസകള്‍ പങ്കുവെച്ച് രംഗത്തെത്തി.