Home entertainment വേദന സഹിക്കാന്‍ വയ്യാതെ കരഞ്ഞു, കുടുംബവിളക്കില്‍ വെച്ചുണ്ടായ മറക്കാനാവാത്ത സംഭവം പറഞ്ഞ് ആനന്ദ്

വേദന സഹിക്കാന്‍ വയ്യാതെ കരഞ്ഞു, കുടുംബവിളക്കില്‍ വെച്ചുണ്ടായ മറക്കാനാവാത്ത സംഭവം പറഞ്ഞ് ആനന്ദ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ആനന്ദ് നാരായണന്‍. കുടുംബവിളക്ക് പരമ്പരയില്‍ ഡോക്ടര്‍ അനുരുദ്ധ് എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഓണ്‍സ്‌ക്രീനില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെങ്കിലും റിയല്‍ ലൈഫില്‍ ആനന്ദ് അങ്ങനെയല്ല. ഇപ്പോള്‍ തന്റെ ജിവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍. ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയാണ് ആനന്ദ് രംഗത്തെത്തിയത്. ഭാര്യയുടെ സാന്നിധ്യത്തിലാണ് നടന്‍ പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. തന്റെ യൂട്യൂബ് ചാനലിലാണ് ക്യുഎ സെക്ഷനുമായി ആനന്ദ് എത്തിയത്.

പ്രണയ വിവാഹമാണോ? എപ്പോഴാണ് പ്രണയം തോന്നിയത് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. പ്രണയ വിവാഹമായിരുന്നു, 10 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. 2011 ആയിരുന്നു വിവാഹം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി കാണുന്നത്. കണ്ടമാത്രയില്‍ തോന്നിയ പ്രണയമായിരുന്നില്ല തങ്ങളുടേത്. പിന്നീട് ഇഷ്ടം തോന്നുകയായിരുന്നു.- ആനന്ദ് മറുപടി നല്‍കി.

കുടുംബവിളക്കില്‍ അമ്മയെ സ്‌നേഹിക്കാത്ത മകനാണ് അനിരുദ്ധ്. എന്നാല്‍ റിയല്‍ ലൈഫില്‍ അമ്മയെ സ്‌നേഹിക്കുന്ന മകനാണ്. തന്നെ അടുത്ത് അറിയാവുന്നവര്‍ക്ക് പലര്‍ക്കും ഇക്കാര്യം അറിയാം. താന്‍ ഇങ്ങനെയാണ്. അനിരുദ്ധുമായിട്ട് റിയല്‍ ലൈഫില്‍ ഒരു സാമ്യവും ഇല്ലെന്നും നടന്‍ പറയുന്നു. സ്വപ്നത്തെ കുറിച്ചു ചോദിക്കുന്നുണ്ട്. എല്ലാവരേയും പോലെ സിനിമയാണ് തന്റേയും സ്വപ്നം എന്നാണ് ആനന്ദ് പറയുന്നത്. ആളുകള്‍ തിരിച്ചറിയുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നു താരം കൂട്ടിച്ചര്‍ത്തു. അമൃതയെ കുറിച്ചും നടന്‍ പറയുന്നുണ്ട് സഹോദരിയെ പോലെയാണെന്നു മിസ് ചെയ്യാറുണ്ട്.- ആനന്ദ് പറഞ്ഞു.

തനിക്ക് രണ്ടാമത്തെ വീട് പോലെയാണ് കുടുംബവിളക്ക് . എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് മോശമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല. വളരെ ജോളിയാണ് സെറ്റാണ്. എന്നാല്‍ സെറ്റില്‍ വെച്ച് തനിക്ക് ഒരിക്കല്‍ സുഖമില്ലാതെ വന്നിരുന്നു. അത് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് ആനന്ദ് പറയുന്നത്. ”ബാക്ക് പെയിന്റെ പ്രശ്‌നം നേരത്തെ മുതല്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ സെറ്റില്‍ വെച്ച് പെയിന്‍ കൂടി. കാലിലേയ്ക്കും ബാധിച്ചു. എഴുന്നേറ്റ് നിന്ന് ഡയലോഗ് പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വേദന സഹിക്കാന്‍ പറ്റാതെ സെറ്റില്‍ വെച്ച് അന്ന് കരഞ്ഞു പോയി. സെറ്റ് മുഴുവനും വല്ലാതെ ആയി. സഹതാരങ്ങള്‍ പൂര്‍ണ്ണ പിന്തുണയായിരുന്നു അന്ന് നല്‍കിയത്. പിന്നീട് പെട്ടെന്ന് തന്നെ ചികിത്സ തേടുകയായിരുന്നു.- ആനന്ദ് പറയുന്നു.