തുടുത്തു ഉയര്‍ന്നു ഉരുണ്ട മാറുകള്‍ ഉള്ള സ്ത്രീകള്‍ മക്കളെ നഗ്‌നസത്യങ്ങള്‍ പഠിപ്പിക്കാന്‍ പോയാല്‍ വിവരം അറിയും, രഹ്ന ഫാത്തിമയ്ക്ക് എതിരെ യുവതി

നഗ്ന ശരീരത്തില്‍ ബോഡി ആര്‍ട്ടിന്റെ പേരില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് രഹ്നാ ഫാത്തിമയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ഒടുവില്‍ പോലീസ് രഹ്നയ്ക്ക് എതിരെ പരാതിയും എടുത്തു. ഇപ്പോള്‍ ഈ സംഭവത്തില്‍ അനശ്വര ഞ്ജാന എന്ന എഴുത്തുകാരിയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുകയാണ്. ഈ സ്ത്രീയുടെ പേര് എഴുതാന്‍ തന്നെ ബുദ്ധിമുട്ട് ഉണ്ടെന്നും ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

യഥാര്‍ഥത്തില്‍ ഈ സ്ത്രീയുടെ പേര് എഴുതാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.കാരണം അത് തന്നെ ആണോ യഥാര്‍ത്ഥ പേര് എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കാന്‍ മനഃപൂര്‍വം കൊണ്ടുനടക്കുന്ന പേരാണെങ്കില്‍ ഞാന്‍ അതിനൊരു പ്രജോതനം ആവാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴാണ് ഈ ചേച്ചിയുടെ മുലകള്‍ എന്ന് പറയപ്പെടുന്ന അവയവം ഞാന്‍ ശരിക്ക് കാണുന്നത് ഈ വീഡിയോ ഞാന്‍ രണ്ട് തവണ കണ്ടു. ഒന്ന് എന്റെ സ്വന്തം ചിന്തയിലൂടെ, ഒരു അമ്മ എന്ന വിചാരത്തോടെ. രണ്ടാമത് ആ കുഞ്ഞിന്റെ കണ്ണിലൂടെ എനിക്കും ഒരു മകന്‍ ഉണ്ട് എന്ന ബോധ്യത്തോടെ. എന്റെ കാര്യം അവിടെ നില്‍ക്കട്ടെ ആ മോന്റെ കാര്യം എടുക്കാം. അവന്‍ എന്ത് ലാഘവത്തോടെ ആണ് ആ ചിത്രം വരക്കുന്നത്. ആ മോന്‍ നല്ല ഒരു കലാകാരന്‍ ആണ് അവന്റെ ശ്രദ്ധയും ചിന്തയും അവന്റെ വരകളില്‍ മാത്രം ആണ്. ആ ചിത്രത്തോട് അവന്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത ചേച്ചി അവസാനം കാണാടിയില്‍ നോക്കുമ്‌ബോള്‍ നമ്മുക്കും കാണാന്‍ സാധിക്കും.

ശരിക്കും ആ കുഞ്ഞു വരച്ച ചിത്രം ഒരു phoenix പക്ഷിയുടേതാണ്. എല്ലാ ചാരത്തില്‍ നിന്നും അവനും അവന്റെ കഴിവുകളും ഒരു phoenix പക്ഷിയെ പോലെ ഉയര്‍ന്നു പറക്കട്ടെ. സാധാരണ ഒരു സ്ത്രീയുടേത് പോലെ മാറ് ഈ സ്ത്രീക്ക് ഉള്ളതായി ഞാന്‍ കണ്ടില്ല ഉണ്ടെങ്കില്‍ തന്നെ അങ്ങനെ ഒരു അവയവം എന്റെ കണ്ണില്‍ പെട്ടില്ല. പേരിനു എന്തോ ഒന്ന് അവിടെ ഉണ്ട് അത് പുരുഷന്മാര്‍ക്കും കാണാറുണ്ട്. ആ മോനും അവിടെ പ്രതേകിച്ചു ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് ആ കുഞ്ഞിന് വേര്തിരിവുകളും തോന്നി കാണില്ല. എന്ന് കരുതി ചേച്ചിയെ പോലെ എല്ലാ അമ്മമാര്‍ക്കും മക്കളെ അങ്ങനെ വളര്‍ത്താന്‍ കഴിയില്ല. തുടുത്തു ഉയര്‍ന്നു ഉരുണ്ട മാറുകള്‍ ഉള്ള സ്ത്രീകള്‍ മക്കളെ നഗ്‌നസത്യങ്ങള്‍ പഠിപ്പിക്കാന്‍ പോയാല്‍ വിവരം അറിയും. പഴയ കാലഘട്ടങ്ങളിലേതു പോലെ ലൈംഗീകതയെ കുറിച്ചും നഗ്‌നതയെ കുറിച്ചും ബോധം ഇല്ലാതെ അല്ല ഇന്നത്തെ തലമുറ വളര്‍ന്നു വരുന്നത്. തിരിച്ചറിവ് ഉണ്ടാവുന്ന പ്രായത്തില്‍ ആണ് മക്കള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ടത്. അമ്മയുടെ തട്ടിടിഞ്ഞ വയറും അതിലെ മാതൃത്വത്തിന്റെ അടയാളങ്ങളുമാണ് മക്കളെ കാണിച്ചു കൊടുക്കേണ്ടത് മറിച്ചു പൊക്കിള്‍ കുഴിയും മുലകളും അല്ല.

ഏതൊരു അമ്മേടെ മാറുകള്‍ ആദ്യം കുഞ്ഞിന്റെ ജീവന് വേണ്ടി മുലയൂട്ടണം അതിന് ശേഷം ആ മാറിടത്തില്‍ നിന്നും താളംകൊട്ടുന്ന നെഞ്ചിടിപ്പുകള്‍ അവന് താരാട്ടാവണം, ആ താളത്തിന്റെ മേന്മയില്‍ അവന്‍ വളരണം അമ്മ മക്കളെ തല്ലണം തലോടണം അമ്മയുടെ മടിത്തട്ടിലും ഇടനെഞ്ചിലും മക്കള്‍ക്ക് ആശ്രയവും കരുതലും നല്‍കണം പ്രസവിച്ച കാലവും ഗര്‍ഭകാലവും ഓര്‍മകളും വേദനകളും മുറിവുകളും പാടുകളും മക്കളോട് പങ്കുവെക്കണം. സ്വന്തം അമ്മയെ ഓരോ സ്ത്രീയിലും ആദരവോടെ കാണാന്‍ കുഞ്ഞിനെ പ്രാപ്തനാക്കണം. അമ്മയെ ബഹുമാനിക്കുന്ന, അമ്മ സ്‌നേഹം കൊടുത്തു കൊഞ്ചിച്ചു വളര്‍ത്തിയ ഒരു മകനും വഴി തെറ്റില്ല. എവിടെയോ എന്തൊക്കെയോ നിഷേധിക്കപ്പെട്ടവരും ഇത്തരം വളര്‍ത്തു ദോഷം അനുഭവിക്കേണ്ടി വന്നവരും ആയ ഇന്നത്തെ കഴിവും മൂല്യങ്ങളും ഉള്ള പല കുഞ്ഞുങ്ങളുമാണ് നാളത്തെ സമൂഹത്തിന്റെ പേടി സ്വപ്നമാവുന്നത്