വൃത്തികേടിന്റെ വിഷം ചുമക്കുന്ന ചില മനുഷ്യര്‍, കാജലിന് ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് എതിരെ ആന്‍സി വിഷ്ണു

കാജല്‍ ജനിത് മലയാളികള്‍ക്ക് സുപരിചിതയാണ്. തന്റെ കറുപ്പ് നിറത്തെ വകവയ്ക്കാതെ ജീവിതത്തില്‍ സ്വപ്‌നം കണ്ടതൊക്കേ കൈയ്യെത്തി പിടിച്ചവളാണ് കാജല്‍. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പരസ്യങ്ങളിലും കാജലിന് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ കാജല്‍ അഭിനയിച്ച ഒരു പരസ്യത്തിന് താഴെ വന്ന മോശം കമന്റുകള്‍ക്ക് എതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആന്‍സി വിഷ്ണു.

വൃത്തികേടിന്റെ വിഷം ചുമക്കുന്ന ചില മനുഷ്യര്‍. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക്, കിടപ്പറയിലേക്ക്, പ്രണയത്തിലേക്ക്, sex ലേക്ക് ഒളിഞ്ഞു നോക്കുന്ന മനുഷ്യന്റെ ചീഞ്ഞ ഹൃദയം. വെളുത്ത് തുടുത്തവളുടെ സൗന്ദര്യത്തിലേക്ക് ഒളിഞ്ഞ് നോക്കി, ഇക്കിളിപ്പെട്ട്, പഠിച്ച് പാകപെട്ട് പോയ മനുഷ്യര്‍. വെളുപ്പിനെ മാത്രം കൊട്ടിഘോഷിക്കപെടുമ്പോള്‍ കാജല്‍ ജനിത് നേരിട്ടത് body shaming ന്റെ അങ്ങേയറ്റങ്ങളാണ്, സാമൂഹ്യ മാധ്യമങ്ങങ്ങളില്‍ നിന്ന് ആ പതിനേഴു വയസുകാരി നേരിട്ടത് verbal rape Dw, body shaming ഉം ആണ്.- ആന്‍സി വിഷ്ണു കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, Kajal Janith എന്ന പതിനേഴു വയസ്സുകാരി അഭിനയിച്ച healer herbal വാട്ടറിന്റെ പരസ്യത്തിന് കീഴില്‍ വന്ന കമ്മെന്റുകളാണ് ഇവ, വൃത്തികേടിന്റെ വിഷം ചുമക്കുന്ന ചില മനുഷ്യര്‍. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക്, കിടപ്പറയിലേക്ക്, പ്രണയത്തിലേക്ക്, sex ലേക്ക് ഒളിഞ്ഞു നോക്കുന്ന മനുഷ്യന്റെ ചീഞ്ഞ ഹൃദയം. വെളുത്ത് തുടുത്തവളുടെ സൗന്ദര്യത്തിലേക്ക് ഒളിഞ്ഞ് നോക്കി, ഇക്കിളിപ്പെട്ട്, പഠിച്ച് പാകപെട്ട് പോയ മനുഷ്യര്‍. വെളുപ്പിനെ മാത്രം കൊട്ടിഘോഷിക്കപെടുമ്പോള്‍ കാജല്‍ ജനിത് നേരിട്ടത് body shaming ന്റെ അങ്ങേയറ്റങ്ങളാണ്, സാമൂഹ്യ മാധ്യമങ്ങങ്ങളില്‍ നിന്ന് ആ പതിനേഴു വയസുകാരി നേരിട്ടത് verbal rape ഉം, body shaming ഉം ആണ്.

ആ കാലഘട്ടങ്ങളില്‍ അവള്‍ നേരിട്ട മെന്റല്‍ ട്രൗമയെ കുറിച്ച് ഞാന്‍ ഉള്‍പ്പെടുന്ന നമ്മള്‍ ഇടക്കൊന്ന് ചിന്തിച്ച് നോക്കുക. ഞാന്‍ ഈ അടുത്ത് കാജലിനോട് സംസാരിച്ചപ്പോള്‍ ആ പതിനേഴു വയസുകാരിക്ക് തന്റെ നിറത്തോട് എന്തൊരു സ്‌നേഹവും ബഹുമാനവും ആണ്.. വെളുപ്പ് മാത്രം കൊട്ടിഘോഷിക്കപെടുമ്പോള്‍, തിരസ്‌ക്കരിക്കപ്പെടുന്ന കുറെ മനുഷ്യര്‍ ഉണ്ട്. വ്രണം പൊട്ടി ഒലിക്കുന്ന മനസ് സമൂഹത്തിന്റെ ശാപമാണ്. കറുത്താല്‍ തടി കൂടിയാല്‍ ക്ഷീണിച്ചാല്‍ മുടി കൊഴിഞാല്‍ തല മൊട്ടയടിച്ചാല്‍ ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാലൊക്കെ സ്ത്രീകള്‍ നിരന്തരം ബോഡി shaming നേരിടുന്നു.

കൈത്തറിക്ക് വേണ്ടിയുള്ള ഫാഷന്‍ ഷോയില്‍, റാംപിലൂടെ നടന്ന പ്രശ്സ്ത നടി പാര്‍വതി ജയറാം നേരിട്ട്തും കടുത്ത body shaming ഉം cyber ബുള്ളിയിങ്ങും ആണ്. അവര്‍ തന്റെ ശരീരത്തില്‍ ആത്മവിശ്വാസം കണ്ടെത്തുന്നു എന്നതുപോലും മനസിലാക്കാതെ ആ സ്ത്രീയുടെ ശരീരത്തെ കളിയാക്കിയവര്‍ സ്ത്രീയെ ഭോഗവസ്തു മാത്രമായി കാണുന്നവര്‍ ആണ്. തന്റെ സൗന്ദര്യ സങ്കല്പത്തിലേക്ക് മാത്രം സ്ത്രീയെ വലിച്ചിഴക്കുകയാണ്. Stop body shaming # നിറമോ മതമോ സൗന്ദര്യമോ കാഴ്ചപ്പാടോ എന്തുമാകട്ടെ അവനവന്റെ ആകാശം സ്വയം കണ്ടെത്തപെടട്ടെ. കറുത്തവള്‍ പരസ്യത്തില്‍ അഭിനയിച്ചാല്‍ product ന് സ്വീകര്യത കിട്ടില്ല എന്ന് പറയുന്നവര്‍ കാലങ്ങളായി സവര്‍ണ്ണ മേല്‍കോവിത്തതിന്റെ അടിമകളാണ്.

മുടി കറുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ കമ്പനിയുടെ ഹെയര്‍ ഡൈ പരസ്യമുണ്ട്, ‘അച്ഛന്റെ മുടി നരച്ചതാണ് അത്‌കൊണ്ട് അച്ഛന്‍ എന്റെ സ്‌കൂളില്‍ വരണ്ട ‘ എന്ന് പറയുന്ന മോളുടെ വാക്കുകള്‍ക്ക് കൈ അടിച്ചവരാണ് നമ്മള്‍, അത്തരം പരസ്യങ്ങളും മനുഷ്യനെ നിരന്തരം കളിയാക്കുകയാണ്, അത്തരം പരസ്യങ്ങളുടെ സന്ത കുടിച്ച് കാഴ്ച വറ്റിയ, വൃത്തികേടിന്റെ വിഷം ചുമക്കുന്ന, ലൈംഗിക ദാരിദ്രവും വൈകല്യവും ചുമക്കുന്ന മനുഷ്യരാണ് അന്യന്റെ സ്വകാര്യതയിലേക്കും ശരീരത്തിലേക്കും ഇടിച്ച് കയറുന്നത്. കാജല്‍ ആകാശങ്ങള്‍ കീഴടക്കുകയാണ്, അവള്‍ അവളുടെ നിറത്തെ അത്യധികം ബഹുമാനിക്കുകയാണ് സ്‌നേഹിക്കുകയാണ് നിങ്ങള്‍ ചാവാലി പട്ടികളായി കുരച്ച് കൊണ്ടിരിക്കൂ. കാജല്‍ അഭിനയിച്ച healer herbal water നും, healer MD Noorul Eman നും പരസ്യം shoot ചെയ്തവര്‍ക്കും ആശംസകള്‍… കാജലിന് നിറയെ ഉമ്മകള്‍? #Stop body shaming.
6