പെൺകുട്ടികൾ കല്യാണ ശേഷം തുണി അലക്കലും വെച്ച് വിളമ്പലുമായി വീട്ടമ്മമാർ ആകേണ്ടവരാണോ?

മുക്തയും മകളും അതിഥികളായി എത്തിയ സ്റ്റാർ മാജിക്ക് ഷോ വിവാദത്തിലായിരിക്കുകയാണ്. പേരന്റിംഗിനെ കുറിച്ച് ഷോക്കിടെ മുക്ത വാചാലയായിരുന്നു. മകളെ മിക്ക കാര്യങ്ങളും താൻ പഠിപ്പിക്കാറുണ്ട് എന്നും മുക്ത പറഞ്ഞു. അവളെ ഞാൻ അത്യാവശ്യം ക്‌ളീനിംഗും കുക്കിങ്ങും ഒക്കെയും ചെയ്യിക്കും. അപ്പോൾ ബാലവേലയാണ് പരിപാടി എന്നൊരു നടൻ ചോദിക്കുമ്പോൾ, പെൺപിള്ളേർ ഒക്കെയും ചെയ്തു പഠിക്കണം ചേട്ടാ എന്നാണ് മുക്ത മറുപടി നൽകിയത്. ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്ന വരെയേ ഉള്ളൂ. അത് കഴിഞ്ഞാൽ നമ്മൾ വീട്ടമ്മയായി. അപ്പോൾ നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ- എന്നായിരുന്നു മുക്ത പറഞ്ഞത്. മുക്തയുടെ വാക്കുകൾ വൻ വിമർശനങ്ങൾക്കാണ് വഴി തെളിക്കുന്നത്. ആൻസി വിഷ്ണു എന്ന യുവതി പങ്കുവെച്ച കുറിപ്പിങ്ങനെ

സെലിബ്രിറ്റികൾക്ക് സമൂഹത്തിനോട് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണോ? എന്ത് ആഭാസവും ഒരു ചാനലിൽ വന്ന് വിളിച് കൂകാം എന്നാണ്, കുക്കിങ്ങും ക്ലീനിങ്ങും ഒക്കെ ചെയ്യിപ്പിക്കും,വേറെ വീട്ടിൽ കയറി ചെല്ലേണ്ടത് ആണ് എത്രെ,എത്ര സഹതാപകരമാണ്, എത്ര അപമാനകരമാണ്. പെൺകുട്ടികൾ കുക്കിങ്ങും ക്ലീനിങ്ങും ചെയ്യാൻ മാത്രമുള്ളവരാണോ, അവർക്ക് സ്വപ്നങ്ങൾ ഉണ്ടാവരുത് എന്നുണ്ടോ,പെൺകുട്ടികൾ കല്യാണ ശേഷം തുണി അലക്കലും വെച്ച് വിളമ്പലുമായി വീട്ടമ്മമാർ ആകേണ്ടവരാണ് എന്നാണോ?എത്ര toxicity ആണ് മകളിലേക്ക് ഒരമ്മ കുത്തി വെക്കുന്നത്, ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയാത്ത ആ പെൺകുഞ്ഞിന്റെ വ്യക്തിത്വം പോലും മുക്ത നശിപ്പിക്കുകയല്ലേ,

എന്നിട്ട് അതിനെ ന്യായികരിക്കാൻ ഒരു അവതാരികയും,Star മാജിക്‌ എന്ന show നിറയെ അബന്ധങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന ഒരു show ആണ് തീർച്ചയായും സ്ക്രീനിംഗ് വേണം, സ്ത്രീ വിരുദ്ധതകൾ വിളിച്ച് കൂകി സമൂഹത്തിലേക്ക് തെറ്റുകൾ കുത്തിവെക്കാൻ അനുവദിക്കരുത്, പരസ്പരം കളിയാക്കാതെ സ്ത്രീ വിരുദ്ധത പറയാതെ ഈ show മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്നുണ്ടോ, ആരെയും കളിയാക്കാതെ നന്മകളിലൂടെ ഒന്ന് പോയി നോക്കൂ എന്റെ പൊന്നു show ഡയറക്ടറെ