ജയിച്ചാൽ ഒരു കുപ്പി മദ്യം 50 രൂപയ്ക്ക് നല്കും, ആന്ധ്രയിൽ ബിജെപി പ്രഖ്യാപനം

ആന്ധ്രാപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒരു കുപ്പി മദ്യം 50 രൂപ നിരക്കിൽ നല്കും എന്ന് പ്രഖ്യാപനം. ബിജെപി എപി അധ്യക്ഷൻ സോമു വീരരാജുവാണ്‌ ഈ വാഗ്ദാനം നടത്തിയത്. നല്ല ഗുണ നിലവാരം ഉള്ള ഒരു കുപ്പി ക്വാട്ടർ മദ്യം ആയിരിക്കും ഇത്തരത്തിൽ നല്കുക. അധികാരത്തിൽ വന്നാൽ 5 വർഷവും വില ഉയർത്താതെ തന്നെ മദ്യം വില്ക്കുകയും ചെയ്യും.

ക്വാർട്ടർ ബോട്ടിൽ ഗുണമേന്മയുള്ള മദ്യം ഇപ്പോൾ 200 രൂപയ്ക്ക് മുകളിലാണ് ആന്ധ്രയിൽ വില്ക്കുന്നത്. ജന സംഖ്യയിൽ പകുതിയിലേറെ പേർ മദ്യം ഉപയോഗിക്കുന്നവരായതിനാൽ ഈ വ്യത്യസ്ഥമായ വാദ്ഗാനം തീപ്പൊരി തന്നെയാകും. സാധാരണ ഇതുവരെ എല്ലായിടത്തും അധികാരത്തിൽ വന്നാൽ മദ്യം നിരോധിക്കും എല്ലെങ്കിൽ ലഭ്യത കുറയ്ക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അന്ധ്രയിൽ ബിജെപി പുതിയ തുരുപ്പ് ചീട്ട് ഇറക്കിയാണ്‌ കളിക്കുന്നത്.

മദ്യം നിസാരക്കാരനല്ല, ഭരണകൂടങ്ങളേ പിഴുതെറിഞ്ഞ കേരളം

കേരളത്തിൽ ഇതിനു മുമ്പ് എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമാണ്‌ മദ്യ നിരോധനം ഭാഗികമായി കൊണ്ടുവന്നത്. 2013 ജൂലൈ 1നായിരുന്നു ചാരായം നിരോധിച്ച ചരിത്ര പ്രഖ്യാപനം. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ എകെ ആന്റണിയും യു ഡി എഫും എട്ട് നിലയിൽ പൊട്ടി.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി അയിരുന്നപ്പോൾ ബാറുകളും ബീവറേജസും പൂട്ടിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾ വോട്ട് വാരി കോരി നല്കും എന്ന് പ്രതീക്ഷിച്ച ഉമ്മൻ ചാണ്ടിയും എട്ട് നിലയിൽ പൊട്ടി. എന്നാൽ പിണറായി വിജയൻ ആദ്യ ടേമിൽ വന്നപ്പോൾ ബാറുകൾ വാരി കോരി നല്കി. പൂട്ടിയ എല്ലാ മദ്യ കടകളും തുറന്നു. ബിയർ പാർലറുകൾ വസന്തം പോലെയായി. ഫലമോ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിൽ ചരിത്രത്തിൽ ആദ്യമായി തുടർ ഭരണം പിണറായിക്ക് ലഭിച്ചു. അതായത് മദ്യം വോട്ടിനെ സ്വാധിനിക്കും എന്നും കുടിയന്മാരും കുടിക്കുന്ന സ്ത്രീകളും നന്ദി ഉള്ളവരും ഉപദ്രവിച്ചാൽ തിരിഞ്ഞ് കൊത്തും എന്നും കേരള ചരിത്രം സാക്ഷി

നല്ല മദ്യം ചെറിയ വിലക്ക് നല്കും

ആന്ധ്രപ്രദേശിൽ ചൊവ്വാഴ്‌ച നടന്ന പാർട്ടിയുടെ പൊതുയോഗത്തിൽ സംസാരിക്കവെയാണ്‌ ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപനം നടത്തിയത്.“മോശം” മദ്യം ഉയർന്ന വിലയ്ക്ക് ആളുകൾക്ക് വിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വീരരാജു പരിഹസിച്ചു. അറിയപ്പെടുന്നതും ജനപ്രിയവുമായ ബ്രാൻഡുകൾ ലഭ്യമല്ലെങ്കിലും എല്ലാ വ്യാജ ബ്രാൻഡുകളും ഉയർന്ന വിലയ്ക്കാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്ത് ഓരോ വ്യക്തിയും പ്രതിമാസം 12,000 രൂപ മദ്യത്തിനായി ചിലവഴിക്കുന്നുണ്ടെന്നും ആ പണം ഉപയോഗിച്ചാണ്‌ വികസനം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പിന്നെ പണം നല്കുന്നവർക്ക് നല്ല മദ്യം എന്തുകൊണ്ട് നല്കി കൂടാ. ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.സംസ്ഥാനത്ത് ഒരു കോടി ജനങ്ങൾ മദ്യം ഉപയോഗിക്കുന്നുണ്ടെന്നും 2024ലെ തിരഞ്ഞെടുപ്പിൽ ആ ഒരു കോടി ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും വീരരാജു പറഞ്ഞു. കുപ്പി ഒന്നിന് 75 രൂപയ്ക്ക് ‘ഗുണമേന്മയുള്ള’ മദ്യം നൽകുമെന്നും വരുമാനം മെച്ചപ്പെട്ടാൽ കുപ്പിക്ക് 50 രൂപയ്ക്ക് വിൽക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.സർക്കാരിന് വിലകുറഞ്ഞ മദ്യം നൽകി ഉയർന്ന വിലക്ക് വില്പന നടത്തുന്ന ഭരണ കക്ഷി നേതാക്കളുടെ തന്നെ കമ്പിനികൾ ആണെന്നും അദ്ദേഹം നിലവിലെ സർക്കാരിനെതിരേ ആരോപണം ഉന്നയിച്ചു.

ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെയാണ് ഗുണനിലവാരമില്ലാത്ത മദ്യം ഉയർന്ന വിലയ്ക്ക് സംസ്ഥാനത്ത് വിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിലകുറഞ്ഞ മദ്യത്തിനായി 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.നേരത്തെ, ലോക്ക്ഡൗൺ തുറന്നതിന് ശേഷമുള്ള മദ്യ ഉപഭോഗം നിയന്ത്രിക്കുന്നതിനായി ആന്ധ്രാപ്രദേശ് മദ്യത്തിന്റെ വില 75 ശതമാനം വർധിപ്പിച്ചിരുന്നു.കുടുംബ ഭരണമാണ്’ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഭരിക്കുന്നതെന്നും ബിജെപിക്ക് വോട്ടുചെയ്യാൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു.