പൂർണ നഗ്നയായി അഭിനയിക്കാൻ ആൻഡ്രിയ സമ്മതം മൂളിയതായി റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയപ്പെട്ട നടിയും ഗായികയുമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി എത്തിയ പിന്നീട് അഭിനയത്തിലും തിളങ്ങിയ താരമാണ് ആൻഡ്രിയ. ഇതിന് പുറമെ മികച്ച ഡാൻസർ, മ്യൂസിക് കംപോസർ, മോഡൽ എന്നിങ്ങനെയും താരം അറിയപ്പെടുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം, തോപ്പിൽ ജോപ്പൻ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഒരു നടി ആകുന്നതിനേക്കാൾ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആൻഡ്രിയയ്ക്ക് താത്പര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതിൽ ഏറെ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുമുണ്ട്. ചൂടൻ രംഗങ്ങളിൽ അഭിനയിക്കാനും താരം തയ്യാറാണ്. സിനിമയുടെ കഥ അത്തരം രംഗങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്.

ഇപ്പോളിതാ പൂർണ നഗ്നയായി അഭിനയിക്കാൻ ആൻഡ്രിയ സമ്മതം മൂളിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മിഷ്‌കിൻ ചിത്രം ‘പിസാസ് 2’ വിലാണ് ആൻഡ്രിസ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക. സിനിമയിലെ ഒരു രംഗത്തിൽ പൂർണ നഗ്നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഥ നിർബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാൽ ആ രംഗം ചെയ്യാൻ താരം സമ്മതമറിയിച്ചെന്നാണ് സൗത്ത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി താരം കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.