ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച കാര്യം അനിൽ ബൈജാൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.ചെറിയ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നും അനിൽ ബൈജാൻ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് കെജ്രിവാള്‍ സര്‍ക്കാരിന് നേരെ ഉയര്‍ത്തിയത്. വാദം കേള്‍ക്കുന്നതിനിടെ, റെംഡെസിവീറിന്റെ 52,000 കുപ്പികള്‍ ദേശീയ തലസ്ഥാനത്തേക്ക് കൈമാറിയതായി കേന്ദ്രത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ , ജീവന്‍ രക്ഷാമരുന്നായ റെംഡെസിവീറിന്റെ 2500 കുപ്പികള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് അരവിന്ദ് കെജ്രിവാളിന് കീഴിലുള്ള ദില്ലി സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇതോടെയാണ് കോടതി പൊട്ടിത്തെറിച്ചത്.

മരുന്നുകളോ ഓക്‌സിജന്‍ സിലിണ്ടറുകളോ ഒന്നും സര്‍ക്കാര്‍ ഉപയോഗിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു“ എന്ന് കോടതി ആരോപിച്ചു, അതേസമയം ജീവന്‍ രക്ഷിക്കുന്ന മരുന്നുകളുടെയും ഓക്‌സിജന്റെയും ശേഖരണത്തില്‍ നിങ്ങള്‍ സ്വമേധയാ ഏര്‍പ്പെടരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും കോടതി പറഞ്ഞു. തുടർന്ന് കേന്ദ്ര സർക്കാർ ദില്ലി ഭരണം ലഫ് ഗവർണ്ണറേ ഏല്പ്പിക്കുകയായിരുന്നു.