അനിരുദ്ധിന് വേണ്ടത് ആറ് ശസ്ത്രക്രിയകള്‍, അവനും നടക്കണം മറ്റ് കുട്ടികളെ പോലെ

മാവേലിക്കര തഴക്കരയില്‍ ആറ് മാസം പ്രായമുള്ള അനിരുദ്ധിന് മറ്റു കുട്ടികളെ പോലെ ജീവിക്കണം.എന്നാല്‍ അതിന് ഉടനടി ആറ് ശസ്ത്രക്രിയകള്‍ നടക്കണം.ഭര്‍ത്താവും അമ്മയും അടുത്തടുത്ത് നഷ്ടപ്പെട്ടപ്പോള്‍ ശരണ്യയുടെ സ്വപ്‌നം മുഴുവന്‍ ആ കുഞ്ഞായിരുന്നു.എന്നാല്‍ സാധാരണ കുട്ടികളെ പോലെ അല്ല അവന്‍.കുഞ്ഞിന്റെ പുഞ്ചിരി ജീവിതത്തിലുടനീളം നില്‍ക്കണമെങ്കില്‍ ഉദാരമതികളുടെ കനിവ് ആണ് ആവശ്യം.

മാവേലിക്കര തഴക്കര മഠത്തിലേക്ക് കിഴക്കേതില്‍ ശരണ്യയുടെ മകന്‍ അനിരുദ്ധിന് ആറ്മാസം മാത്രമാണ് പ്രായം.ജനിച്ചപ്പോള്‍ മുതല്‍ കാലിന്റെയും കൈകളുടെയും അവസ്ഥ ഇങ്ങനെയാണ്.കാലുകള്‍ താഴില്ല.ഉയര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്.കൈകളും നിവരില്ല.കഴുത്ത് ഒരു വശത്തേക്ക് ചലിപ്പിക്കാനും സാധിക്കില്ല.ഇതുവരെ കുഞ്ഞ് കമിഴ്ന്ന് വീണിട്ടില്ല.ശരണ്യ ആറ് മാസം ഗര്‍ഭിണി ആയിരിക്കെയാണ് ഭര്‍ത്താവ് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്.ആറ് മാസം മുമ്പ് ഏഖ ആശ്രയമായിരുന്നു അമ്മയും മരിച്ചു.

കുഞ്ഞിന്റെ ചലനശേഷി വീണ്ടെടുക്കുന്നതിനും കാലും കൈയും പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആറു ശസ്ത്രക്രിയകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഈ മാസം 28 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനകള്‍ക്കും സ്‌കാനിങ്ങിനും ശേഷം ശസ്ത്രക്രിയയെക്കുറിച്ച് തീരുമാനിക്കും.സഹായത്തിനായി പഞ്ചായത്ത് മെംബറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജനകീയകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.മറ്റുകുട്ടികളെപ്പോലെ അനിരുദ്ധും ഓടിച്ചാടി നടക്കുന്നത് കാണാന്‍ ശരണ്യയും നാട്ടുകാരും കാത്തിരിക്കുന്നു.അേRANYA.S,A/C NO:011103600000223,DHANALAKSHMI BANK,THAZHAKKRA BRANCH,IFSE–DLXB 0000111,CONTACT NO;9656419327