ഇടതുസംഘടനകളുടെ തൊണ്ടയില്‍ പടലപ്പഴം, ഫെമിനിസ്റ്റുകളുടെ തൊണ്ടയിലും പഴം, വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ അഞ്ജു പാര്‍വതി പറയുന്നു

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ മുസലിയാര്‍ വേദിയില്‍ വെച്ച് അപമാനിച്ചത്. ഇതിന് പിന്നാലെ വലയി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ജു പാര്‍വതി പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലപ്പുറത്ത് ഒരു പതിനഞ്ചുകാരി പെണ്‍കുട്ടിയെ വേദിയില്‍ നിന്നും ( അവളുടെ പെണ്ണ് എന്ന സ്വത്വം എടുത്തു പറഞ്ഞുകൊണ്ട് ) മത പണ്ഡിതന്‍ അപമാനിച്ച് ഇറക്കി വിട്ടു ! എന്നിട്ട്? ചാനലുകളുടെ തൊണ്ടയില്‍ പഴക്കുല ! സാംസ്‌കാരിക നായകളുടെ തൊണ്ടയില്‍ വലിയ പഴം ! ഇടതുസംഘടനകളുടെ തൊണ്ടയില്‍ പടലപ്പഴം! ഫെമിനിസ്റ്റുകളുടെ തൊണ്ടയിലും പഴം! പ്രബുദ്ധ കേരളത്തിന്റെ തൊണ്ടയിലപ്പടി ഇസ്ലാമിക പ്രീണന പഴം പുഴുങ്ങി വച്ചിരിക്കുകയാണ്.- അഞ്ജു പാര്‍വതി കുറിച്ചു.

അഞ്ജു പാര്‍വതിയുടെ കുറിപ്പ്, 2015 സെപ്റ്റംബറില്‍ കറന്റ് ബുക്‌സ് പ്രസാധനം ചെയ്ത ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് വലിയ കോളിളക്കം സൃഷ്ടിച്ച ഒരു വിവാദം ഉണ്ടായിരുന്നു. അത് അന്ന് കേരളത്തിലെ ഒട്ടു മിക്ക ചാനലുകളും തുടര്‍ച്ചയായി ചര്‍ച്ച ചെയ്തിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ സവര്‍ണ്ണ ഫാസിസം എന്നലറിക്കൊണ്ട് നെടുങ്കന്‍ പ്രബന്ധങ്ങള്‍ രചിച്ചു. സ്ത്രീപക്ഷവാദികള്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നെടുങ്കന്‍ ബാനറുമായി തുല്യതാവാദ ബാന്റ് മേളം മുഴക്കിയിരുന്നു.

പൊളിറ്റിക്കല്‍ കറക്ട്‌നെസ്സുകാര്‍ ഹൈന്ദവമതത്തിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും മനുസ്മൃതിയിലെ ശ്ലോകത്തിനെതിരെയും ആഞ്ഞടിച്ച് മുഖപുസ്തകവലകളില്‍ ധര്‍ണ്ണ നടത്തിയിരുന്നു. കേരള മഹിളാസംഘം, വനിതകലാസാഹിതി, സമത പോലുള്ള വനിതാ സംഘടനകളും ഡിവൈഎഫ്ഐ, എഐഎസ്എഫ് തുടങ്ങിയ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും യുവകലാസാഹിതി, പുരോഗമനകലാസാഹിത്യ സംഘം പ്രവര്‍ത്തകരും ഗവ.ഫൈന്‍ ആര്‍ട്ട്‌സിലെയും ഗവ.സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും വിദ്യാര്‍ഥികളും പ്രതിഷേധം രേഖപ്പെടുത്താന്‍ കൂട്ടമായി പുസ്തക പ്രകാശനം നടക്കേണ്ടിയിരുന്ന സാഹിത്യ അക്കാദമി ഹാളില്‍ എത്തിയിരുന്നു.

അന്നത്തെ ദിവസം സാഹിതൃ അക്കാദമി ഹാളിലെ പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച പെണ്‍കുട്ടികള്‍ വേദിയിലിട്ടിരുന്ന വിശിഷ്ടാതിഥികള്‍ക്കുള്ള കസേരകളിലിരുന്നും സ്റ്റേജില്‍ സ്ഥാപിച്ച ബാനറില്‍ പെണ്ണിനെ പുറത്തുനിര്‍ത്തുന്ന എഴുത്തുകള്‍ വേണ്ടെന്നും സാംസ്‌കാരിക ഫാസിസം തുലയട്ടെയെന്നും എഴുതിയ പ്ലകാര്‍ഡുകള്‍ തൂക്കിയിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട വെറും ഒരു വിവാദത്തിന്റെ പേരില്‍ ആ ചടങ്ങ് ഉപേക്ഷിക്കുന്നതായി കറന്റ് ബുക്‌സ് പ്രസ്താവിച്ചു. എന്തായിരുന്നു ആ വിവാദം? എന്തുകൊണ്ട് ആ വിവാദം ആളിപ്പടര്‍ന്നു? എന്തുകൊണ്ട് ഇടതു സാംസ്‌കാരിക നായകരും സംഘടനകളും അത് ഏറ്റുപ്പിടിച്ചു. ആളികത്തിച്ചു?

ഉത്തരം: സോ സിംമ്പിള്‍ ! മറുപക്ഷത്ത് നിന്നത് ഗുജറാത്തിലെ സ്വാമിനാരായണ്‍ ആശ്രമത്തിലെ സ്വാമി പ്രമുഖും ശ്രീ കലാമിന്റെ ആത്മീയ ഗുരുവുമായിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ പ്രതിനിധി ബ്രഹ്‌മ വിഹാരി ദാസ് സ്വാമിജി ആയത് കൊണ്ട് മാത്രം! ഏതായിരുന്നു ആ പുസ്തകം? അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji യുടെ ശ്രീദേവി . എസ്. കര്‍ത്ത വിവര്‍ത്തനം നിര്‍വഹിച്ച ‘കാലാതീതം’ എന്ന പുസ്തകം .

എന്തായിരുന്നു വിവാദ കാരണം? പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയെ ക്ഷണിക്കാത്തതിനു കാരണം സ്വാമിമാര്‍ സ്ത്രീകളുമായി വേദി പങ്കിട്ടില്ലെന്ന് അറിയിച്ചതുകൊണ്ടെന്ന ശ്രീദേവിയുടെ ഫേസ് ബുക്ക് പോസ്റ്റ്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതായിരുന്നോ? അല്ല ! ശ്രീദേവിയെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും വിവര്‍ത്തകയെ ക്ഷണിക്കാറില്ലെന്നും പ്രസാധകരായ കറന്റ് ബുക്ക്‌സ് അറിയിച്ചു. ആ വിഷയത്തില്‍ അന്ന് കേരളത്തിലെ സാംസ്‌കാരിക പോലീസുകാര്‍ക്ക് ഒരു വെടിക്ക് രണ്ട് പക്ഷിയെയാണ് കിട്ടിയത്. ഒരു സന്യാസിപരമ്പരയെ അവഹേളിക്കുക, അതു വഴി ബ്രാഹ്‌മണിക്കല്‍ ഹെജിമണിക്കിട്ട് കൊട്ട് കൊട്ടി സനാതന ധര്‍മ്മത്തെ അപമാനിക്കുക.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം….. 2022 മെയ് മാസം. മലപ്പുറത്ത് ഒരു പതിനഞ്ചുകാരി പെണ്‍കുട്ടിയെ വേദിയില്‍ നിന്നും ( അവളുടെ പെണ്ണ് എന്ന സ്വത്വം എടുത്തു പറഞ്ഞുകൊണ്ട് ) മത പണ്ഡിതന്‍ അപമാനിച്ച് ഇറക്കി വിട്ടു ! എന്നിട്ട്? ചാനലുകളുടെ തൊണ്ടയില്‍ പഴക്കുല ! സാംസ്‌കാരിക നായകളുടെ തൊണ്ടയില്‍ വലിയ പഴം ! ഇടതുസംഘടനകളുടെ തൊണ്ടയില്‍ പടലപ്പഴം! ഫെമിനിസ്റ്റുകളുടെ തൊണ്ടയിലും പഴം! പ്രബുദ്ധ കേരളത്തിന്റെ തൊണ്ടയിലപ്പടി ഇസ്ലാമിക പ്രീണന പഴം പുഴുങ്ങി വച്ചിരിക്കുകയാണ്.