അമ്പലത്തിൽ പോകുന്ന സ്ത്രീകൾ പിഴ എന്നെഴുതിയ ഹരീഷിന് വയലാർ അവാർഡ് കൊടുത്തത് ഖേദകരം- അഞ്ജു പ്രഭീഷ്

ഹിന്ദു സമൂഹത്തെ അടച്ച് ആക്ഷേപിച്ച എസ്. ഹരീഷിന്റെ ‘മീശ’ നോവലിന് ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. 1950കൾക്ക് മുൻപുള്ള കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച നോവലാണ് മൂന്നു ലക്കം കഴിഞ്ഞപ്പോൾ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ച് രചയിതാവ് മാപ്പ് പറയുകയും ചെയ്തിരുന്നു. മീശ നോവലിന് ലഭിച്ച അവാർഡിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകൾ പിഴ എന്നെഴുതിയ ഹരീഷിന് കിട്ടിയ അവാർഡ് വിളിച്ചോതുന്നത് ഒരു നാറിയ വ്യവസ്ഥിതിക്ക് കുട പിടിക്കുന്ന സംസ്ഥാനത്തിൻ്റെ പേരാകുന്നു ഖേറളം എന്നത് മാത്രമാണ്. എന്നും എപ്പോഴും ഇസ്ലാമിസ്റ്റുകളുടെ മുന്നിൽ മുട്ടു വിറയ്ക്കുകയും പേടിച്ചു മുള്ളുകയും ,മാപ്പിരക്കുകയും ചെയ്യുന്ന, എന്നാൽ കിട്ടുന്ന അവസരത്തിലെല്ലാം ഹൈന്ദവതയെയും ഹൈന്ദവ ബിംബങ്ങളെയും അപമാനിക്കുന്ന നവോത്ഥാന -ഫെമിനിസ്റ്റ് – പുരോഗമന വാദികളും സാംസ്കാരിക ബുദ്ധിജീവികളും മാത്രമുള്ള നാടിനെയാണത്രേ ഇരട്ടചങ്കൻ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് കേരളം എന്ന് പറയുന്നതെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകൾ പിഴ എന്നെഴുതിയ ഹരീഷിന് കിട്ടിയ അവാർഡ് വിളിച്ചോതുന്നത് ഒരു നാറിയ വ്യവസ്ഥിതിക്ക് കുട പിടിക്കുന്ന സംസ്ഥാനത്തിൻ്റെ പേരാകുന്നു ഖേറളം എന്നത് മാത്രമാണ്. എന്നും എപ്പോഴും ഇസ്ലാമിസ്റ്റുകളുടെ മുന്നിൽ മുട്ടു വിറയ്ക്കുകയും പേടിച്ചു മുള്ളുകയും ,മാപ്പിരക്കുകയും ചെയ്യുന്ന, എന്നാൽ കിട്ടുന്ന അവസരത്തിലെല്ലാം ഹൈന്ദവതയെയും ഹൈന്ദവ ബിംബങ്ങളെയും അപമാനിക്കുന്ന നവോത്ഥാന -ഫെമിനിസ്റ്റ് – പുരോഗമന വാദികളും സാംസ്കാരിക ബുദ്ധിജീവികളും മാത്രമുള്ള നാടിനെയാണത്രേ ഇരട്ടചങ്കൻ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് കേരളം എന്ന് പറയുന്നത്.!!

ഇക്കൊല്ലത്തെ വയലാർ അവാർഡിനെ നോക്കി ആർത്ത് ചിരിക്കുന്നുണ്ട് കേരളത്തിലങ്ങോളം ഇങ്ങോളം തൂക്കിയ കുഴിമന്തി ബോർഡുകൾ!കാരണം കഴിഞ്ഞ ആഴ്ച കേവലം ഈ യെമനീസ് ഭക്ഷണത്തെ പ്രതി ഒന്ന് സർക്കാസിച്ചുപ്പോയതിന് ഇവിടെ മതവികാരം വ്രണപ്പെട്ട് ഒഴുകുകയായിരുന്നു.!ഒരു യെമനീസ് ഭക്ഷണത്തിനെ പ്രതി ഒരു പോസ്റ്റ് ഇട്ടതിന് എത്ര പേരാണ് അരയും തലയും മുറുക്കി പോരിനിറങ്ങിയത്. ആ പോര് കണ്ട് പേടിച്ച് എത്ര വേഗത്തിലാണ് ശ്രീരാമനും ഇളയിടവും ശാരദക്കുട്ടിയുമൊക്കെ മാപ്പപേക്ഷ നല്കിയത്. !

ഇക്കൊല്ലത്തെ വയലാർ അവാർഡിനെ നോക്കി ആർത്ത് ചിരിക്കുന്നുണ്ട് പി.എം.ആൻറണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്”‌ എന്ന നാടകം ! ക്രിസ്തുവിന്റെ ആറാം തിരുമുറിവ്”‌ എന്ന നാടകം സഭയുടെ എതിർപ്പ് മൂലം നിരോധിച്ചതിനെ അന്ന് ഏറ്റവും അനുകൂലിച്ചത് നായനാർ സർക്കാർ ആയിരുന്നു. അന്ന് അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പട്ടികയിലെഴുതി പട്ടും വളയും നല്കാൻ ആരുമുണ്ടായില്ല!

ഇക്കൊല്ലത്തെ വയലാർ അവാർഡിനെ നോക്കി ആർത്ത് ചിരിക്കുന്നുണ്ട് കെ.കെ. സുഭാഷിൻ്റെ വിശ്വാസം രക്ഷതി എന്ന കാർട്ടൂണും അതിൻ്റെ പേരിൽ ലഭിക്കാതെ പോയ ലളിത കലാ അക്കാദമി അവാർഡും ! മെത്രാൻ്റെ അംശവടിയിൽ തട്ടി ഉടഞ്ഞുപ്പോയ ആവിഷ്കാരസ്വാതന്ത്ര്യവും അവാർഡും ഒക്കെ ക്ഷേത്രദർശനത്തിന് പോകുന്ന പെണ്ണുങ്ങൾ പിഴയെന്ന് എഴുതിയ മീശയിൽ പിരിച്ചു നില്ക്കുന്നുണ്ട്.! ഇക്കൊല്ലത്തെ വയലാർ അവാർഡിനെ നോക്കി ആർത്ത് ചിരിക്കുന്നുണ്ട് മേമുണ്ട സ്കൂളും സ്കൂളിലെ ഒരു പറ്റം കുട്ടികളും അവർ സ്റ്റേജിൽ കയറ്റാൻ ഒരുക്കിയ കിതാബ് എന്ന നാടകവും !

നാടകവുമായി മുന്നോട്ടു പോയാൽ സ്‌കൂളിൽ പഠിക്കുന്ന എണ്ണൂറോളം വിദ്യാർത്ഥികളെ ടി.സി വാങ്ങിച്ചു കൊണ്ടു പോകുമെന്ന രക്ഷിതാക്കളുടെ ഭീഷണിയടക്കം മേമുണ്ട സ്‌കൂളിന് നേരിടേണ്ടി വന്നിരുന്നു. സംഭാഷണങ്ങളിൽ ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കാമെന്ന വാദം പോലും ചർച്ചയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്‌കൂളധികൃതർക്ക് നാടകാവതരണത്തിൽ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.!

നമ്മുടെ നാടിൻ്റെ വിശ്വാസത്തിൻ്റെ ഭാഗമായ ക്ഷേത്രദർശനത്തെയും സ്ത്രീകളിലെ ഈശ്വരസങ്കല്പത്തെയും ഏറ്റവും നികൃഷ്ടമായ രീതിയിൽ അപമാനിക്കുകയും അപഹസിക്കുകയും ചെയ്ത ഒരുവന് പട്ടും വളയും നല്കി കനകസിംഹാസനത്തിൽ അവരോധിക്കുമ്പോൾ പുഴുത്ത് നാറുന്നത് ഇവിടുത്തെ ഭരണകൂടത്തിൻ്റെ സാംസ്കാരികതയാണ്. ക്ഷേത്രദർശനം നടത്തുന്ന സ്ത്രീകൾ പിഴ എന്നെഴുതിയ ഹരീഷിന് കിട്ടിയ അവാർഡ് വിളിച്ചോതുന്നത് ഒരു നാറിയ വ്യവസ്ഥിതിക്ക് കുട പിടിക്കുന്ന സംസ്ഥാനത്തിൻ്റെ പേരാകുന്നു ഖേറളം എന്നത് മാത്രമാണ്. എന്നും എപ്പോഴും ഇസ്ലാമിസ്റ്റുകളുടെ മുന്നിൽ മുട്ടു വിറയ്ക്കുകയും പേടിച്ചു മുള്ളുകയും ,മാപ്പിരക്കുകയും ചെയ്യുന്ന, എന്നാൽ കിട്ടുന്ന അവസരത്തിലെല്ലാം ഹൈന്ദവതയെയും ഹൈന്ദവ ബിംബങ്ങളെയും അപമാനിക്കുന്ന നവോത്ഥാന -ഫെമിനിസ്റ്റ് – പുരോഗമന വാദികളും സാംസ്കാരിക ബുദ്ധിജീവികളും മാത്രമുള്ള നാടിനെയാണത്രേ ഇരട്ടചങ്കൻ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് കേരളം എന്ന് പറയുന്നത്.!!