മോഡലിനെ പീഡിപ്പിച്ച കേസ്: ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി, ഷമീറും ക്രിസ്റ്റീനയും ഒളിവിൽ

ഫോട്ടോഷൂട്ടിന്റെ മറവിൽ കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. അതേസമയം പ്രതികളായ ഷമീർ, ലോഡ്ജുടമ ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും പൊലീസ് പറഞ്ഞു. സൗഹൃദത്തിന്റെ മറവിലാണ് ഒരു കുട്ടിയുടെ ‘അമ്മ കൂടിയായ 27 കാരിയെ സംഘം പീഡനത്തിനരയാക്കിയത്.

കേസിൽ പ്രതി സലിം കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.