ബിജെപിക്ക് വോട്ട് ചെയ്ത അൻസാരിയെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പുറത്താക്കി

മോദിക്ക് വോട്ട് ചെയ്ത അൻസാരി മത വിലക്കിനു പിന്നാലെ വോട്ടർ പട്ടികയിൽ നിന്നും പുറത്തതായി, അൻസാരിയെ അവർ വോട്ടർലിസ്റ്റിൽ നിന്ന് പോലും പുറത്താക്കി. മോദിക്ക് വോട്ട് ചെയ്തതിനു സമുദായ വിലക്ക് വിധിച്ച അൻസാരിയേ ഓർമ്മയുണ്ടോ? അടുത്ത തിരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞതിനു വോട്ടർ പട്ടികയിൽ നിന്നും അൻസാരിയെ പുറത്താക്കിയി രിക്കുകയാണ്.

മുസ്ലിം ലീഗ് നേതാവിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കമ്മിറ്റി ഊരു വിലക്ക് ഏർപ്പെടുത്തിയ പത്തനം തിട്ട കോട്ടങ്ങൽ പഞ്ചായത്തിലെ അൻസാരി വീണ്ടും കർമ്മ ന്യൂസിൽ. പോയ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വോട്ട് ചെയ്തതിന്റെ പേരിലാണ് അൻസാരിയെയും കുടുംബത്തിനും പള്ളികമ്മറ്റി ഊരു വിലക്ക് ഏർപ്പെടുത്തി യിരുന്നത്. ഇപ്പോഴിതാ, പോയ തിരഞ്ഞെടുപ്പിൽ മോദിക്ക് വോട്ട് ചെയ്ത അൻസാരി അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ അൻസാരിയുടെയും കുടുംബത്തിന്റെയും പേര് പോലും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് അവർ.

ബി ജെ പിക്ക് വോട്ടു ചെയ്തതിന്റെ പേരിൽ അൻസാരിക്ക് മാത്രമാണ് ഊരു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അൻസാരിയെ മാത്രമാണ് കള്ളക്കേസിൽ കുടിക്കുന്നത്. ആനയുള്ളവന് വിലക്കില്ല, ലക്ഷക്കണക്കിന് ‘തുളസി’ എന്ന ലഹരി പിടിച്ചതിന് ജയിലിൽ പോയവന് വിലക്കില്ല, പോക്‌സോ കേസിൽ പെട്ടവന് കേസില്ല. തന്ത്രപൂർവം ഒരു കുടുംബത്തെ ഇല്ലാതാക്കുന്ന നടപടിയാണ് അവർ ചെയ്തു വരുന്നത്. ഇതിനെല്ലാം കാരണമായി അൻസാരി പറയുന്നത്, പലതവണ അറബികൾ മന്ത്രവാദി മൂസയെ കാണാൻ വന്നതിനെ എതിർത്തത് കൊണ്ടുള്ള പകരം വീട്ടലായിട്ടാണ് ഇതെന്നാണ്. അൻസാരി പറയുന്നത് കേൾക്കൂ.