ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു

ചലച്ചിത്ര നിർമ്മാതാവും പാചക വിദഗ്‍ധനുമായിരുന്ന പ്രിയസുഹൃത്ത് നൗഷാദിന്റെ മണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. നൗഷാദിന് ആദരാഞ്ജലികളുമായി നിർമ്മാതാവ് ആൻറോ ജോസഫ്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അത്രയും പ്രിയപ്പെട്ട എൻ്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും…

രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ് അദ്ദേഹം. പത്തനംതിട്ട തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തി വന്നിരുന്നു. പിതാവിൽ നിന്നുമാണ് നൗഷാദിന് പാചകത്തിൽ താത്പര്യം കിട്ടുന്നത്. കോളജ് വിദ്യാഭ്യാത്തിന് ശേഷം ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചു. തുടർന്ന് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും ബിസിനസ് വികസിപ്പിക്കുകയും ചെയ്തു. വിദേശങ്ങളിൽ അടക്കം നൗഷാദ് കേറ്ററിങ് പ്രശസ്തമാവുകയും ചെയ്തു. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും ഏറെ പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിനിമ നിർമാതാവ് എന്ന നിലയിലും നൗഷാദ് തിളങ്ങി. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു നിർമ്മാണ മേഖലയിൽ തുടക്കം കുറിച്ചത്. തുടർന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു. ഏതാനും ദിവസങ്ങൾ മുമ്പാണ് ഭാര്യ ഷീബ നൗഷാദ് മരിച്ചത് മകൾ: നഷ്‌വ.

കാഴ്ചയ്ക്ക് ശേഷം ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നൗഷാദ് നിർമിച്ചു. ടെലിവിഷൻ ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട പരിപാടികളിൽ അവതാരകനായെത്തിയിരുന്നു.