എനിക്ക് വിശ്വാസം അമ്മയെ മാത്രം, തുറന്ന് പറഞ്ഞ് അനു ഇമ്മാനുവല്‍

ജയറാം നായകനായ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അനു ഇമ്മാനുവല്‍. ചിത്രത്തില്‍ ജയറാമിന്റെ മകള്‍ ആയിട്ടായിരുന്നു അനുവിന്റെ അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ നടി എത്തി. അതിന് ശേഷം തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് അനു എത്തിയത്. തെലുങ്ക് തമിഴ് സൂപ്പര്‍ താരങ്ങളുടെ നായികയായി അനു തിളങ്ങുകയാണ്. മലയാളത്തില്‍ നിന്നും താത്കാലിക ഇടവേള എടുത്ത അനു അടുത്ത് തന്നെ മലയാള സിനിമയിലേക്ക് തിരികെ എത്തുമെന്നാണ് പറയുന്നത്. അനു തന്നെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍# വ്യക്തമാക്കിയത്.

തന്റെ അമ്മയെ കുറിച്ചും നടി മനസ് തുറന്നു. അമ്മയാണ് തന്റെ കരുത്ത്. ജീവിതത്തില്‍ താന്‍ വിശ്വസിക്കുന്ന ഒരേ ഒരാള്‍ അമ്മ മാത്രം ആണെന്നും അനു പറഞ്ഞു. ‘നല്ലൊരു ടീമും സിനിമയും വന്നാല്‍ തീര്‍ച്ചയായും എത്രയും വേഗം മലയാളത്തില്‍ ഒരു സിനിമയുണ്ടാകും. ഞാനും കാത്തിരിക്കുകയാണ് ഒരു മലയാളം സിനിമയ്ക്ക് വേണ്ടി. വളരെ എക്‌സൈറ്റിംഗായ ഒരു സിനിമയുടെ ഒരുക്കത്തിലാണ്. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ല’.

‘ഞാന്‍ ഏറ്റവും വിശ്വസിക്കുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അമ്മയെ തന്നെ. എത്ര ദൂരെയാണെങ്കിലും ഞങ്ങള്‍ തമ്മില്‍ എല്ലാ ദിവസവും സംസാരിക്കും. അമ്മയാണ് എന്റെ ജീവന്‍’. അനു ഇമ്മാനുവല്‍ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.