പ്രീയ കൂട്ടുകാരിയോട് സങ്കടകഥ പറഞ്ഞ് അമ്പിളി ദേവി, കഥകൾ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യൻ ശ്രമിച്ചത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് മിനിസ്‌ക്രീൻ താരങ്ങളായ നടൻ ആദിത്യൻ ജയനും ഭാര്യയും നടിയുമായ അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്‌നം. ഇരുവരും പരസ്പരം നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആദ്യം അമ്പിളി ദേവിയാണ് രംഗത്തെത്തിയത്. ആദിത്യന് തൃശൂർ സ്വദേശിനിയായ വീട്ടമ്മയുമായി ബന്ധമുണ്ടെന്നും അവർ ഗർഭിണിയാണെന്നും അമ്പിളി ആരോപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അമ്പിളിക്ക് എതിരായ തെളിവുകൾ നിരത്തി ആദിത്യനും രംഗത്തെത്തി. അമ്പിളിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ആയിരുന്നു ആദിത്യൻ ആരോപിച്ചത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് എല്ലാം മറുപടിയും ചില വെളിപ്പെടുത്തലുമായി വീണ്ടും അമ്പിളി ദേവി രംഗത്ത് എത്തിയിരുന്നു. ഇപ്പോളിതാ അമ്പിളി ദേവിയെ കാണാനെത്തിയിരിക്കുകയാണ് പ്രിയകൂട്ടുകാരി അനു ജോസഫ്. അമ്പിളി അനുവിനോട് പറയുന്നതിങ്ങനെ

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകൾ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യൻ ശ്രമിച്ചത്, ‘സമൂഹത്തിൽ നീ നേരെ നടക്കില്ല. എന്നെക്കാൾ മൂന്നിരട്ടി നീ നാറും. സമൂഹത്തിൽ നേരെ നടക്കില്ല. സ്വന്തം ഭാര്യയായവളെ ഇത്രയും അധിക്ഷേപിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. വിവാഹത്തിന് ശേഷം എന്റെ ഫോണിൽ കോൾ റെക്കോ‍ഡ് ചെയ്തതൊക്കെ ആദിത്യനാണ്. അദ്ദേഹത്തിന് ഇൻഡസ്ട്രിയിൽ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്. പക്ഷേ അവരൊക്കെ എന്നോട് മാന്യമായാണ് പെരുമാറിയിരുന്നത്. പക്ഷേ ഭർത്താവിന് താത്പര്യമില്ലാത്തവരോട് അദ്ദേഹത്തെ കരുതി ഞാനും അകന്നു നിന്നു. പ്രശ്നങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഊതിപ്പെരുപ്പിക്കാൻ പോയിട്ടില്ല. രണ്ടാം വിവാഹമാണ് ഇനിയെന്നെ പറ്റിക്കരുതേ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്

എന്റെ കുഞ്ഞിന് വാക്സീനേഷൻ എടുക്കാൻ പോലും ആളെകിട്ടിയില്ല. ആ സ്ത്രീയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഒരിക്കൽ ഞാൻ അന്വേഷിച്ചത്. അവർ ഒരുമിച്ച് യാത്ര ചെയ്യുന്നത് എന്റെ അച്ഛനോട് ഒരാൾ വിളിച്ചു പറഞ്ഞു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചു. അതെന്തിനായിരുന്നു.

ചെയ്തത് തെറ്റായിപ്പോയെന്ന് എപ്പോഴെങ്കിലും അദ്ദേഹത്തിന് മനസ്സിലാവാനുള്ള അവസരം ദൈവം കൊടുക്കും. ഒരുപാട് കരഞ്ഞതാണ്. ഇനി കരയാന്‍ കണ്ണീരില്ല. അമ്പിളി ഇനി നീ കരയരുതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുടുംബത്തിലുള്ളവരും എനിക്ക് അറിയാത്ത ഒരുപാട് പേരും എന്നോട് കരയരുതെന്ന് പറഞ്ഞു. ഒരുപാട് ചിരിക്കാനിഷ്ടപ്പെടുന്നയാളാണ്, ജീവിതത്തില്‍ മൊത്തം കരയിപ്പിക്കുന്ന അനുഭവങ്ങളായി. അച്ഛനേയും അമ്മയേയും ഓര്‍ത്താണ് എനിക്ക് വിഷമമെന്നും അമ്പിളി പറയുന്നു.