ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ് എല്ലാവരും വിചാരിച്ചത്- അനുസിതാര

സമീപകാലത്ത് മലയാള സിനിമയയിലേക്ക് കടന്നു വന്നു ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ ജനപ്രിയ ആയ നായികയാണ് അനു സിതാര. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം അനു സിതാര അഭിനയിച്ചിട്ടുണ്ട്. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിലേക്ക് അനു സിതാര എത്തുകയായിരുന്നു.

ഒരുദിവസം കലാമണ്ഡലത്തിലെ ജീവിതത്തിന് ഫുൾ സ്റ്റോപ്പിടാൻ തീരുമാനിച്ചു. വീട്ടിലേക്ക്ഒ ളിച്ചോടുക. അതേ വഴിയുള്ളൂ. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാനായി പിറന്നാളാണെന്ന കള്ള ക്കഥയും ഇറക്കി. ആകെ പേടിയായിരുന്നു. ദൈവം അല്ലാതെ മറ്റാരും കൂട്ടിനില്ല. അതുകൊണ്ട്ക ലാമണ്ഡലത്തിന് അടുത്തുള്ള പാങ്ങാവ് ശിവക്ഷേത്രത്തിൽ തൊഴുതിട്ട് ഇറങ്ങാൻ തീരുമാനിച്ചു.

ആ ദിവസം ഇന്നും ഓർമയുണ്ട്. പച്ച ബ്ലൗസും ചന്ദന കളർ പട്ടുപാവാടയും ഇട്ടു. ‘പിറന്നാളല്ലേ…’കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ടു. പക്ഷേ, അമ്പലത്തിലേക്കിറങ്ങുമ്പോൾ ഒപ്പം സീനിയറായ ചേച്ചി കൂടെ വന്നു. എല്ലാം പാളുമെന്നായി. ഈ ചേച്ചി കാണാതെ എനിക്ക് എങ്ങനെ പോകാനാകും. ഞങ്ങൾ‌ ക്ഷേത്രത്തിലെത്തി. ദൈവമേ, തെറ്റാണു ചെയ്യുന്നതെന്നറിയാം. പക്ഷേ, ആപത്തൊന്നും കൂടാതെ വീടെത്തിക്കണമേ’ എന്നു പ്രാർഥിച്ചു. മാപ്പു പറഞ്ഞ് നല്ലതു വരുത്തേണമേ എന്നും മനസ്സിൽ പറഞ്ഞു. അപ്പോഴാണ് ക്ഷേത്രത്തിലേ കൽപ്പടവുകൾ കണ്ടത്. അവിടുന്ന് റെയിൽവേ സ്റ്റേഷൻ എത്തി. അവിടെ നിന്ന് കോഴിക്കോട് പിന്നെ, കൽപറ്റ ബസ്സിൽ കയറിയെന്നും പേടിച്ചു വിറച്ചായിരുന്നു യാത്ര ചെയ്തതെന്നും താരം പറയുന്നു.

താൻ വീട്ടിലെത്തിയപ്പോളേക്കും തന്നെ കാണാനില്ല എന്ന വാർത്ത പരന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും അവിടെയുണ്ട്, തന്നെ കാണാനില്ലെന്ന വിവരം അറിഞ്ഞു കഴിഞ്ഞു. കോളജിലുള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ് വിചാരിച്ചത്. പക്ഷേ, എന്റെ അമ്മ ഉറപ്പിച്ചു പറഞ്ഞു, അതൊരിക്കലും ഉണ്ടാകില്ല, അവൾ നേരെ ഇങ്ങോട്ടു വരും എന്നായി. തന്നെ കണ്ടതും എല്ലാവരും കരച്ചിൽ ആയിരുന്നുവെന്നും, പിന്നെ കലാമണ്ഡലത്തിലേക്ക് അരങ്ങേറ്റത്തിനാണ് പോയതെന്നും താരം പറയുന്നു.