ഭർത്താവിനെക്കുറിച്ചുള്ള പ്രധാന പരാതി തുറന്നുപറഞ്ഞ് അനു സിത്താര

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്.

എംജി ശ്രീകുമാറിനോടൊപ്പം പങ്കെടുത്ത പാടാം നേടാം എന്ന ഷോയുടെ വിശേഷങ്ങളാണ് വാറലാകുന്നത്. വിഷ്ണുവേട്ടൻ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നിൽക്കാറില്ല. എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. എവിടെയെങ്കിലും വിഷ്ണുവേട്ടനെ കാണിക്കാൻ ശ്രമിക്കാമെന്നായിരുന്നു അനു പറഞ്ഞത്. വിവാഹ ഫോട്ടോയിൽ ചില ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂ. ഭർത്താവിനെക്കുറിച്ച് തനിക്കുള്ള പരാതി ഇതാണ്. തന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. ഏതാഘോഷമായാലും നോൺവെജ് ഉണ്ടാവാറുണ്ട്. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. അതിനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. വിഷുവിന് നാട്ടിലുണ്ടാവാനായി ശ്രമിക്കാറുണ്ട്

കാവ്യ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ പേർ പറഞ്ഞിട്ടുണ്ട്. അത്രയൊന്നുമില്ലെങ്കിലും അത് കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുന്നത്. അടുക്കളയിലേക്ക് വേണ്ട പച്ചക്കറി കൃഷികളൊക്കെയുണ്ട്. വീട് വെച്ചപ്പോഴാണ് കൃഷിയോട് ഇഷ്ടം കൂടിയത്. ഭർത്താവിന് ഇഷ്ടപ്പെട്ടതെല്ലാം താൻ കുക്ക് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ഇടിയപ്പത്തിന്റെ പൊടി കൊണ്ട് പുട്ടുണ്ടാക്കിയതിനെക്കുറിച്ചും അനു സിത്താര പറഞ്ഞിരുന്നു. കുറച്ച് പാചകമൊക്കെ വീട്ടിൽ നിന്നും പഠിച്ചിരുന്നു, ബാക്കിയുള്ളത് വിഷ്ണുവേട്ടന്റെ അമ്മ പഠിപ്പിച്ച് തന്നു.