പങ്കാളികളെ മറ്റുള്ളവര്‍ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന ഇവനൊക്കെ ഏതു മനോനില വച്ചു പുലര്‍ത്തുന്നവരായിരിക്കണം, ഡോ. അനുജ ജോസഫ് പറയുന്നു

ഭാര്യമാരെ പങ്കുവെച്ച് ലൈംഗികമായി ഉപയോഗിക്കുന്ന സംഘം കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് നിന്നും പിടിയിലായത്. അറസ്റ്റിന് പിന്നാലെ സംഭവത്തെ കുറിച്ച് പുറത്തെത്തുന്ന വാര്‍ത്തകള്‍ എല്ലാം ഞെട്ടിക്കുന്നതാണ്. പല ലൈംഗിക വൈകൃതങ്ങളും സംഘത്തിലുള്ളവര്‍ കാട്ടികൂട്ടി. ഇപ്പോള്‍ പങ്കാളികളെ കൈമാറിയ സംഭവത്തില്‍ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഇനി വല്യ കൊമ്പത്തെ തലമുറ ആയാലും ശെരി വീട്ടുകാരെ നാളെ നിങ്ങള്‍ക്ക് തന്നെ ദോഷമാകും ഇത്തരം പുത്രന്മാരെ സംരക്ഷിക്കുന്നത്, പങ്കാളികളെ മറ്റുള്ളവര്‍ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന ഇവനൊക്കെ ഏതു മനോനില വച്ചു പുലര്‍ത്തുന്നവരായിരിക്കണം, ഈ വൈകൃതം പിടിച്ചവന്മാരെയൊക്കെ പൂട്ടി ചങ്ങലക്കിടുകയാണ് വേണ്ടത്. -അനുജ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, പുരോഗതി നെറുകംതലയില്‍ കയറിയതിന്റെ ലക്ഷണമാണ് കോട്ടയത്തു അടുത്തിടെ കേള്‍ക്കാനിടയായ പങ്കാളികളെ കൈമാറി ലൈഗിക വേഴ്ച(ഹാന്‍ഡിങ് over partners /wife swapping ). ചങ്ങനാശ്ശേരിയിലെ വീട്ടമ്മയുടെ പരാതിയില്‍ മേല്‍പ്പറഞ്ഞ സംഗതി പുറംലോകമറിഞ്ഞു ഇപ്പോഴെങ്കിലും (ഇനിയും അറിയപ്പെടാത്ത എത്രയോ ഇടങ്ങളില്‍ ഇത്തരം കാടത്തരം അരങ്ങേറുന്നുണ്ടാകും ) എന്തായാലും പരാതിപ്പെടാന്‍ കാണിച്ച അത്രയും ചങ്കൂറ്റത്തിനു നന്ദി, ഒരു മുഴം കയറിലോ മറ്റേതെങ്കിലും മാര്‍ഗത്തിലോ സ്വന്തം ജീവന്‍ കളയാന്‍ ശ്രമിച്ചു കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചില്ലല്ലോ നിങ്ങള്‍.

ഭര്‍ത്താവ് എന്നു പറയുന്നവന്‍ കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ ചാകുമെന്ന് ഭീഷണി പറഞ്ഞപ്പോഴും അതിനെ തെല്ലും വക വയ്ക്കാതെ മുന്നോട്ടു വരാന്‍ കഴിഞ്ഞല്ലോ, ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ മനോനില ഇപ്രകാരമാകണം, നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ മരണത്തെ അല്ല കൂട്ടുപിടിക്കേണ്ടത്, കുറ്റവാളികള്‍ ആയവരുടെ മുഖംമൂടി വലിച്ചു കീറാനാകണം നിങ്ങള്‍ക്ക്, മേല്‍പ്പറഞ്ഞ സംഭവത്തില്‍ കുറ്റവാളികള്‍ ആയവര്‍ക്ക് പേരും ഊരുമില്ലെന്നതാണ് മറ്റൊരു സവിശേഷത, വല്യ ഉന്നതന്മാര്‍ ആയോണ്ട് പ്രതികള്‍ക്ക് address ഇല്ല പോലും, സത്യത്തില്‍ ഇത്തരം മാനസിക വൈകൃതം പിടിച്ചവന്മാരെയൊക്കെ എന്തിനു സംരക്ഷിക്കണം, ആര്‍ക്കു വേണ്ടി,

ഇനി വല്യ കൊമ്പത്തെ തലമുറ ആയാലും ശെരി വീട്ടുകാരെ നാളെ നിങ്ങള്‍ക്ക് തന്നെ ദോഷമാകും ഇത്തരം പുത്രന്മാരെ സംരക്ഷിക്കുന്നത്, പങ്കാളികളെ മറ്റുള്ളവര്‍ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന ഇവനൊക്കെ ഏതു മനോനില വച്ചു പുലര്‍ത്തുന്നവരായിരിക്കണം, ഈ വൈകൃതം പിടിച്ചവന്മാരെയൊക്കെ പൂട്ടി ചങ്ങലക്കിടുകയാണ് വേണ്ടത്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ couple മീറ്റ് /couple കേരള പോലുള്ള ഇത്തരം രതിവൈകൃതങ്ങള്‍ അരങ്ങേറാന്‍ ഇനിയും നമ്മുടെ നിയമസംവിധാനം അനുവദിക്കരുത്, അയ്യോ ഭര്‍ത്താവാണേ, എന്നാ പറഞ്ഞാലും അനുസരിച്ചോളാമേ എന്ന നിലപാട് വേണ്ട പെണ്ണുങ്ങളെ, ഇത്തരം ജന്മങ്ങള്‍ ശിക്ഷിക്കപ്പെടണം, ഭാര്യ- ഭര്‍തൃ ബന്ധത്തിന്റെ പവിത്രത അറിയാത്ത നരാധമന്മാര്‍ ദയ അര്‍ഹിക്കുന്നില്ല, വളര്‍ന്നു വരുന്ന തലമുറ നാശത്തിലേക്കു പോകാതിരിക്കാന്‍ ഇത്തരം നീചകാര്യങ്ങള്‍ വേരോടെ പിഴുതെറിയേണ്ടിയിരിക്കുന്നു നമ്മുടെ ഈ സമൂഹത്തില്‍ നിന്നും.