കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അനു, ഫോട്ടോകൾ വൈറൽ

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ താരം എന്ന നിലയിൽ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. സ്റ്റാർ മാജിക്ക് പരിപാ‌‌ടിയിലും താരം സജീവമാണ്. തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ​ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോളിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷോട്ടാണ് വൈറലാകുന്നത്. വിവാഹവേഷത്തിൽ എത്തിയിരിക്കുന്ന അനു കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. അനിൽ തലക്കോട്ടുകരയാണ് ഹിന്ദു ബ്രൈഡൽ മേക്കോവറിൽ എത്തിയിരിക്കുന്ന അനുവിന്റെ ചിത്രങ്ങൾ പകർത്തിയത്. അടുത്തിടെയും ബ്രൈഡൽ വേഷത്തിലുള്ള ഫോട്ടോഷൂട്ടുമായി അനു എത്തിയിരുന്നു. ഫാഷൻ മോഡൽ മോഡൽ ഷമാൽ കമറുദീന് ഒപ്പമുള്ള ചിത്രങ്ങൾ ആണ് അന്ന് വൈറലായത്.

മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

 

View this post on Instagram

 

A post shared by Anukutty (@anumol_rs_karthu_)