ലേശം വയറ് കാണുന്നതും കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്- അനുപമ പരമേശ്വരന്‍

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ചുപറ്റിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായാണ് താരം ശ്രദ്ധ പതിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ് കറുത്ത ചുരുണ്ട മുടിയുമായി എത്തിയ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ആറ് മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് ഹോട്ട് എന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

സാരിയുടുക്കുമ്പോള്‍ സൈഡിലൂടെ ലേശംവയറ് കാണുന്നതും, കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട് എന്ന് അനുപമ ചോദിക്കുന്നു. ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറിലാണ് അനുപമ അതീവ സുന്ദരിയായി ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ‘അത്രക്കു പറയാനുള്ള ഹോട്ട് ലുക്കിലൊന്നും താന്‍ വന്നിട്ടില്ലെന്നും, നിങ്ങള്‍ കണ്ട ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ഞാന്‍ ചെയ്തത്. അതായിരിക്കും ജീവിതത്തില്‍ ചെയ്തതിട്ടുളളതില്‍ വെച്ച് മാക്സിമം ഹോട്ട്‌ലുക്ക് എന്ന് തോന്നിപ്പിക്കുന്നത്’ എന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

തന്റെ ഇത്തരം ചിത്രങ്ങള്‍ കണ്ട് ഹോട്ട് എന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് മര്‍മ്മത്തില്‍ നല്‍കിയ അടി എന്നപോലെ നന്ദിയും പറഞ്ഞു അനുപമ. 2015ലാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധനം ചെയ്ത പ്രേമം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ‘മേരി’ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിച്ചത്. തന്റെ അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റാനും അനുപമയ്ക്ക് സാധിച്ചു.