ഉറക്കമുണർന്നപ്പോഴും സ്വപ്നത്തിലും രാജകുമാരി, അനുപമയുടെ ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ചുരുളൻ മുടിക്കാരിയായ മേരിയായി എത്തി പ്രേക്ഷകരുടെ മനസിൽ കൂടുകൂട്ടിയ നടി. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചു. ഇതോടെ തെലുങ്കിൽ വൻ തിരക്കുള്ള നടിയായി അനുപമ മാറി.  തമിഴിലും തന്റേതായ സ്ഥാനം അനുപമ നേടി കഴിഞ്ഞു. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള നടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

 

View this post on Instagram

 

Had a dream I was queen Woke up ,still a queen 👸🏻

A post shared by Anupama Parameswaran (@anupamaparameswaran96) on

സ്വപ്‍നത്തിൽ ഞാൻ രാജ്ഞിയായിരുന്നു, ഉണർന്നപ്പോഴും അതെ എന്നാണ് ചിത്രത്തോടൊപ്പം അനുപമ കുറിച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയത്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുകയാണ് ഇപ്പോൾ അനുപമ. ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ നായികയായാണ് ഏറ്റവും ഒടുവിൽ അനുപമ മലയാളത്തിൽ അഭിനയിച്ചത്.

കഴിഞ്ഞ ദിവസം താരം പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സംവിധായകനും നിർമ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി പ്രണയത്തിലാണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്‌. അതേസമയം ഇരുവരുടെ പേരുകൾ ഗോസിപ്പ് കോളങ്ങളിൽ പേലും കേട്ടിരുന്നില്ല. എന്നാൽ ഇതിന്റെ സത്യമെന്താണെന്നാണ് ആരാധകർ ആരായുന്നത്. ചിരജീവ് എന്ന് പേരുള്ള ട്വിറ്റർ പേജിൽ മുഖചിത്രമായി അനുപമയുടെ ചിത്രമാണ് നൽകിയിരിക്കുന്നത. ഇയാൾ നടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്.