വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് അനു സിത്താരയും നിമിഷയും, വീഡിയോ കാണാം

യുവ നടിമാരിൽ ശ്രദ്ധേയരായ അനു സിത്താരയും നിമിഷ സജയനും അടുത്ത സുഹൃത്തുക്കളാണ്. വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കുന്ന ഇരുവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അനുസിത്താരയാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ചുള്ളന്‍ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകള്‍ ഒന്നും കാണിക്കാത്ത താരമെന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. വളരെ കുറഞ്ഞ കരിയറിനുള്ളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു കഴിഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയില്‍ എത്തുന്നത്. നടിയുടേതായി പുറത്തെത്തിയ അവസാന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടാണ്. ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് നിമിഷ എത്തിയത്. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അഭിനയത്തിന് ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.