അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം എന്നിട്ട് സൂര്യയുടെ ഭാര്യ ആവണം; അനുശ്രീ

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുശ്രീ. നാടന്‍ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.  ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസാണ് അനുശ്രീയുടെ ആദ്യ ചിത്രം. തുടര്‍ന്ന് ചുരുങ്ങിയ കാലം കൊണ്ട് തനിനാടന്‍ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ യുവനായികമാരില്‍ മികച്ച നടി എന്ന പേരു അനുശ്രീ നേടിയെടുത്തു.

അനുശ്രി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ആരാധകരിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായിരിക്കുന്നത്.സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. അടുത്ത ജന്മത്തില്‍ ജ്യോതികയാകുമ്‌ബോള്‍ സൂര്യ തന്നെ വിവാഹം കഴിക്കണം എന്ന കണ്ടീഷനും താരം മുന്നോട്ട് വച്ചിരിക്കുകയാണ്.

സൂര്യ വേറെയൊരു പെണ്ണിനെ അടുത്ത ജന്മത്തില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. എന്തായാലും താരത്തിന്റെ വാക്കുകള്‍ ഇതിനോടകംതന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.