ഹോട്ട് ചിത്രം ചോദിച്ചയാൾക്ക് കിടിലൻ ചിത്രം നൽകി അനുശ്രി

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.

നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോളിതാ തന്റെ ഹോട്ട് പിക്ക് ചോദിച്ചയാൾക്ക് തകർപ്പൻ മറുപടിയുമായെത്തിയിരിക്കുകയാണ് അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെയുള്ള ചോദ്യോത്തര വേളയിലാണ് ഒരാൾ അശ്ലീല കമന്റുമായി എത്തിയത്.

എന്നാൽ ആളെ നിരാശനാക്കാതെ, കക്ഷി സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു ചൂടൻ ചിത്രം താരം പങ്കുവച്ചു. കാസറോളിനുള്ളിൽ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ നൽകിയത്. താരത്തിന്റെ റിപ്ലേ തകർത്തു എന്നാണ് ആരാധകർ പറയുന്നത്.

മറ്റു ചോദ്യങ്ങൾക്കും താരം മറുപടി നൽകിയിട്ടുണ്ട്. മമ്മൂട്ടിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ, ‘ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം ’ എന്നാണ് മറുപടി. ഇൻഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോൾ സ്വാസിക, ശിബ്‌ല എന്നിവരുടെ േപരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാൾ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു.