മകനൊപ്പം വിവാഹം ആഘോഷമാക്കി അനുശ്രി

നടി അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങില്‍ തന്റെ ഭര്‍ത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്.

തന്റെ കുടുംബത്തില്‍ നടന്നൊരു വിവാഹ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. തങ്ങള്‍ ബ്രാഹ്‌മിണ്‍ ആയതിനാല്‍ വളരെ മനോഹരമായ ചടങ്ങുകളാണ് വിവാഹത്തിന്റേതെന്നും അതിന്റെ വിശേഷം പ്രേക്ഷകര്‍ക്ക് കൂടി പറഞ്ഞ് കൊടുക്കാനും കാണിക്കാനും വേണ്ടിയാണ് വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ പുതിയ വീഡിയോയില്‍ പറയുന്നുണ്ട്. ധാവണിയും ആഭരണങ്ങളും ധരിച്ച് ബ്രാഹ്‌മിണ്‍ പെണ്‍കൊടിയായാണ് അനുശ്രീ ചടങ്ങില്‍ പങ്കെടുത്തത്.

മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ബ്രാഹ്‌മിണ്‍ വിവാഹത്തിന് ഉള്ളതെന്നും ആദ്യത്തെ രണ്ട് ദിവസത്തെ ചടങ്ങുകള്‍ക്ക് മടി കാരണം പോയില്ലെന്നും താലികെട്ട് കാണാന്‍ വേണ്ടിയാണ് മൂന്നാമത്തെ ദിവസം പോകാമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ വ്യക്തമാക്കി. മകന്‍ ആരവിനും ചിറ്റയ്ക്കും അമ്മയ്ക്കുമൊപ്പമാണ് അനുശ്രീ ചടങ്ങുകളില്‍ പങ്കെടുത്തത്. തന്റെ ബന്ധുക്കളേയും വീഡിയോയില്‍ അനുശ്രീ പരിചയപ്പെടുത്തി. അമ്മയുടെ ബന്ധത്തിലുള്ളവരില്‍ ചിലര്‍ പാടാനും അഭിനയിക്കാനും കഴിവുള്ളവരാണെന്നും അതാണ് തനിക്കും അഭിനയിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ കാരണമെന്നും അനുശ്രീ പറഞ്ഞു. അനുശ്രീ പങ്കുവെച്ച പുതിയ വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുമായി എത്തി. സകുടുംബം അനുശ്രീയെ കാണാന്‍ സാധിച്ച സന്തോഷം ചിലര്‍ പങ്കുവെച്ചപ്പോള്‍ ദുബായില്‍ പോവുകയാണെന്ന് പറഞ്ഞിട്ട് എന്താണ് പോകാത്തത് യാത്ര മാറ്റിവെച്ചോ തുടങ്ങിയ ചോദ്യങ്ങളാണ് മറ്റ് ചിലര്‍ കമന്റിലൂടെ താരത്തോട് ചോദിച്ചത്.

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്