പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കില്‍ ധൈര്യം വേണം, ഹോട്ട് ലുക്കില്‍ അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചാനല്‍ പരിപാടികളിലൂടെ എത്തിയ നടി ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ ചില വിവാദങ്ങളിലും നടി പെട്ടിരുന്നു. നാടന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാറുള്ള നടി മോഡേണ്‍ വേഷത്തില്‍ എത്തിയതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ചിത്രത്തിന് മോശമായി കമന്റിന് തക്കതായ മറുപടിയും നടി നല്‍കി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. പുതിയതായി നടി പങ്കുവെച്ച ചിത്രത്തില്‍ ക്ലാസിക് റെഡ് ഗൗണ്‍ ആണ് വേഷം. ”പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കില്‍ ധൈര്യം വേണം. ആ ധൈര്യം കാണിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും” ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. സ്ലീവ്‌ലസും സ്ലിറ്റും ചേര്‍ന്നുള്ള സ്‌റ്റൈലിഷ് ഗൗണിനൊപ്പം ചുരുട്ടിയിട്ട മുടിയഴകളും ടാറ്റൂവും പവര്‍ഫുള്‍ പോസുകളും ചിത്രങ്ങള്‍ മികച്ചതാക്കി.

ചിത്രത്തിന് താഴെ മികച്ച അഭിപ്രായങ്ങളാണ് ഉണ്ടാകുന്നത്. ചിത്രം നന്നായിട്ടുണ്ടെന്നും നാടന്‍ വേഷങ്ങള്‍ മാത്രമല്ല മോഡേണ്‍ വേഷവും നടിക്ക് ചേരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം പുഴയില്‍ നിന്നുകൊണ്ടുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമായിരുന്നു. ഇതിന്റെ പിന്നാമ്പുറ കാഴ്ചകള്‍ അടങ്ങുന്ന വീഡിയോയും അനുശ്രീ പങ്കുവെച്ചിരുന്നു.

https://www.facebook.com/actressanusree/posts/2420116581620522?__xts__[0]=68.ARAuo1PPIum6Rg83MBx1mfEo8moh8aio29jrEKyksaFtgNkuyEx0nBSSj_IvGAoAjA1K-AyepafruolH9MmNfpnSCbXRyS8-mRCRM1zZRCyEHk_HJqtpUo0J0FJqXr5MsUjkisjGI-kNjlQk9gQpBFWEwiGQdq5l2Y_RxT0fnON8wvxMzPxWAXITHTiT6wIbbNsLcmdyzjjvAm4DGUqI9FZJmC0GphBEIVi0Fj3lJPEnVAaXQbFWt-7YSiD4RSvrOgDlMDfK6eNSoim7H8J2aXQhngPNmZOM2tM_5ngcJJabu3ZQos5eISDIriZ0-qxJdcXrOpjuBDO7D3wrOBNQcLWuOLYz&__tn__=-R