
ന്യൂഡല്‍ഹി. കൊളീജിയം ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധവുമായി സുപ്രീംകോടതി കൊളീജിയം. ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം നല്‍കിയ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തത്. ഈ നടപടിയിലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി കൊളീജിയം രംഗത്തെത്തിയത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാകാന്‍ അഞ്ച് ജില്ലാ ജഡ്ജിമാരെ ശൂപാര്‍ശ ചെയ്ത് പ്രമേയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതാണ് കാരണം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്റെ പേര് ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇത് ആശങ്കപ്പെടുത്തുന്ന നടപടിയാണെന്ന് സുപ്രീംകോടതി കൊളീജിയം പറയുന്നു.