Home kerala എംജി വിസി നിയമനം, ഡോക്ടര്‍ സാബു തോമസിന്റെ പേര് ഒഴിവാക്കി സര്‍ക്കാര്‍ പുതിയ പട്ടിക നല്‍കി

എംജി വിസി നിയമനം, ഡോക്ടര്‍ സാബു തോമസിന്റെ പേര് ഒഴിവാക്കി സര്‍ക്കാര്‍ പുതിയ പട്ടിക നല്‍കി

തിരുവനന്തപുരം. എംജി വിസി നിയമനത്തിന് പുതിയ പട്ടിക നല്‍കിയ സര്‍ക്കാര്‍. വിസി നിയമനത്തിന് ഡോക്ടര്‍ സാബു തോമസിന്റെ പേര് ഉള്‍പ്പെടുത്തിയ പട്ടികയാണ് ആദ്യം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് ഗവര്‍ണര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പുതിയ പട്ടിക സര്‍ക്കാര്‍ നല്‍കുകയായിരുന്നു. മലയാളം സര്‍വകലാശാല വിസി നിയമനത്തിനും സര്‍ക്കാര്‍ പട്ടിക നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

സാബു തോമസിനെ തന്നെ നിയമിക്കുവനായിരുന്നു സര്‍ക്കാരിന്റെ താല്പര്യമെന്നും മന്ത്രി പറഞ്ഞു. വിരമിച്ച വിസി ഉള്‍പ്പെടെ സര്‍ക്കാരിന് താല്‍പര്യമുള്ള താരതമ്യേന ജൂനിയര്‍ ആയിട്ടുള്ള പ്രൊഫസര്‍മാരുടെ പാനല്‍ ഗവര്‍ണര്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഗവര്‍ണറുടെ കാലാവധി അവസാനിക്കും വരെ സ്ഥിരം വിസി നിയമിക്കുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപികരണം സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. എംജി വീസിയുടെ നിയമനം നീട്ടുന്നതും ഇതിന്റെ തുടര്‍ച്ചയാണ്.