കപ്പൽ ജോയി മരിച്ചത് 14 നില കെട്ടിടത്തിൽ നിന്നും ചാടി, സഹസ്ര കോടീശ്വരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരം

കേരളത്തിലെ ഏറ്റവും വലിയ വീടായ അറയ്ക്കൽ കൊട്ടാരത്തിന്റെ ഉടമയുടെ ദുബൈയിലെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം കർമ്മ ന്യൂസ് ചാനൽ പുറത്ത് വിട്ടു. മുഖ്യ ധാരാ മാധ്യമങ്ങൾ അടക്കം ഹൃദയാഘാതം എന്ന് റിപോർട്ട് ചെയ്ത മരണം നടന്നത് ദുബൈയിലെ കൂറ്റൻ കെട്ടിടത്തിന്റെ 14മത്തേ നിലയിലൊ നിന്നും ചാടി ആയിരുന്നു എന്നതാണ്‌ കർമ്മ ന്യൂസ് ചാനൽ ബ്രേക്ക് ചെയ്തിരിക്കുന്നത്.

കപ്പൽ ജോയി എന്ന് വിളിപ്പേരുള്ള അറയ്ക്കൽ ജോയിയെ അറിയാത്തവരായി ഒരു മലയാളി പോലുമില്ല. 44,000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ് ആണ് അദ്ദേഹത്തിന്റേതാണ്. അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ അറയ്ക്കല്‍ ജോയിയെ കപ്പല്‍ മുതലാളിയായി മാറുമ്പോഴും നാടിനേയും വീടിനേയും ജോയി മറന്നിരുന്നില്ല. അത് തന്നെയാണ് അദ്ദേഹത്തെ ജനങ്ങൾക്ക് പ്രീയങ്കരനാക്കിയതും.

ഹൃദയാ​ഘാതം മൂലമാണ് മരണം എന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ മരണത്തിന്റെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല. അറയ്ക്കൽ ജോയിയുടേത് ആത്മഹത്യയാണെന്ന വിവരം കർമ്മന്യൂസ് മുമ്പ് പുറത്ത് വിട്ടിരുന്നു. അപ്പോൾ അതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി എങ്കിലും ചാനൽ വാർത്ത പിൻ വലിക്കാതെ ഉറച്ച് നില്ക്കുകയായിരുന്നു. ഇപ്പോൾ അതിനേ ശരിവയ്ക്കുന്ന ആധികാരിക തെളിവുകൾ പുറത്ത് വരികയാണ്‌.

എന്തായാലും ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് കിടക്കുന്ന അധോലോകവും സാമ്പത്തിക പകയും ഇടപാടുകളും എല്ലാം ഉടൻ തന്നെ പുറത്ത് വരും. വിടും എന്നും ബി.ആർ ഷെട്ടിയുമായും ഉള്ള ഇടപാടും ജോയ് അറയ്ക്കൽ എന്ന കപ്പൽ ജോയി നടത്തിയ നിയമ വിരുദ്ധമായ ചില ബിസിനസുകളും പുറത്ത് വിടും എന്നും കർമ്മ ന്യൂസ് ചാനൽ പറയുന്നു.

വാർത്തയുടെ പൂർണ്ണരൂപം വീഡിയോയിൽ