അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി, വരൻ പ്രവീൺ നായർ

അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത് പ്രവാസിയാണ് വരെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം പുറത്തുവിട്ടത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

പ്രവീൺ എന്ന വ്യക്തിയെ വിവാഹം ചെയ്തു. നിങ്ങളെ എൻറെ ജീവിതത്തിൽ ലഭിക്കുവാൻ ഞാൻ ഒരുപാട് ഭാഗ്യം ചെയ്തിരിക്കുന്നു. എൻറെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി എന്നായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ലഹങ്ക ആണ് താരം ധരിച്ചത്.

കുറച്ച്‌ നാളുകളായി അർച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്. അർച്ചനയുടെ യാത്രകളിലും പ്രവീൺ പങ്കാളിയാണ്. മനോജ് യാദവിനേയാണ് അർച്ചന വിവാഹം ചെയ്തത്. 2014ൽ ആയിരുന്നു ഇരുവരുടേയും വിവാ​ഹം. അർച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം വേർപിരിഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അർച്ചന ജനിച്ചത് മധ്യപ്രദേശിലാണ്.

അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ആര്യയുടെ ആദ്യ ഭാർത്താവായ രോഹിതാണ് അർച്ചനയുടെ ഒരു സഹോദരൻ. മലയാളത്തിലെ പ്രമുഖ സീരിയലുകളിലൂടെ നമ്മുടെ പ്രേക്ഷകർക്ക് സുപരിചിതയായ നായികമാരിൽ പ്രധാന താരമാണ് അർച്ചന സുശീലൻ. അർച്ചന ബിഗ് ബോസ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു. അർച്ചന സുശീലന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്.

സീരിയൽ സ്ക്രീനിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വർധിച്ചതു. ആദ്യ സീരിയൽ കൊണ്ടു തന്നെ അർച്ചന സുശീലൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തു. ലോക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അർച്ചന.തന്റെ സംസാര രീതിയും അവതരണ ശൈലിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായതിനാൽ താരം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. കിരൺ ടി വിയിൽ അവതാരികയായിട്ടാണ് അർച്ചനയുടെ തുടക്കം. പതിവിൽ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കൽ താരം തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിൽ എത്തിയതോടെ അർച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറി.