‌‌ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാന്‍ പഠിക്കു, എന്നിട്ട് ദേവിയാകാം, പ്രതിഷേധവുമായി ആർദ്ര

ആർദ്ര ദാസെന്ന് മിനിസ്ക്രീൻ താരത്തെ മിനിസ്ക്രിൻ പ്രേഷകർക്ക് പരിചിതയാണ്. സത്യയെന്ന പെൺകുട്ടിയിൽ ആർദ്ര മികച്ച വേഷമാണ് ചെയ്തു പോരുന്നത്. ദേവിക എന്ന മലയാളചിത്രത്തിലും ആർദ്ര അഭിനയിച്ചിട്ടുണ്ട്. മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് താരം സിരീയൽ രം​ഗത്തേക്ക് എത്തിയത്. സോഷ്യൽമീഡിയയിൽ സജീവമായ ആർദ്ര ഇടയ്‌ക്കെല്ലാം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

നവരാത്രിയോടനുബന്ധിച്ച് ആർദ്ര പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണിപ്പോൾ വൈറലായിരിക്കുന്നത്. സ്ത്രീ സമൂഹം നേരിടുന്ന പീഡനങ്ങളോടുള്ള പ്രതിഷേധമായാണ് ഫോട്ടോഷൂട്ട്. ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാൻ പഠിക്കു. എന്നിട്ട് ദേവിയാക്കാം. നവരാത്രി ആശംസകൾ എന്നാണ് താരം കുറിട്ടത്. ദുർഗ്ഗ ദേവിയായി വേഷവിധാനങ്ങൾ ചെയ്തായിരുന്നു ആർദ്രയുടെ പുതിയ ചിത്രം. സമൂഹത്തിന്റെ എല്ലാത്തുറകളിലും സ്ത്രീ അക്രമിക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ, സ്ത്രീയെ സഹജീവിയായ് അംഗീകരിക്കലാണ് വേണ്ടതെന്നും, ശേഷമാണ് ദൈവമായി കാണേണ്ടതെന്നുമാണ് ആർദ്ര തന്റെ പോസ്റ്റിലൂടെ പറയുന്നത്.

പോസ്റ്റിങ്ങനെ
‘സ്വന്തം കുടുംബത്തിലും ദേവാലയങ്ങളിലും, എന്തിനു ആംബുലൻസിൽ പോലും സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോളും , പ്രതികരിക്കുന്ന സ്ത്രീകളെ സമൂഹം ഒറ്റപ്പെടുത്തുമ്പോളും, നമ്മൾ പറയുന്നു സ്ത്രീ സർവ്വ ശക്തി സ്വരൂപിണിയായ ദേവിയാണെന്ന്…. ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാൻ പഠിക്കു.. എന്നിട്ട് ദേവിയാക്കാം. നവരാത്രി ആശംസകൾ.’

നിരവധി ആളുകളാണ് ആർദ്രയുടെ പോസ്റ്റിന് പോസിറ്റീവായ കമന്റുകളുമായെത്തുന്നത്. എന്നാൽ സർവ്വസംഹാരയായ, ഭാരതസ്ത്രീയുടെ ശക്തിയുടെ അടയാളമായ ദുർഗ്ഗയെന്തിനാണ് വായ് മൂടികെട്ടിയിരിക്കുന്നതെന്നാണ് മിക്ക അളുകളും സംശയമായി ഉന്നയിക്കുന്നത്.