അരികൊമ്പനെ കൊല്ലാൻ നീക്കം മുറിവ് ഗുരുതരം, വൻ വെളിപ്പെടുത്തൽ

അരികൊമ്പനെ കൊല്ലാൻ നീക്കം എന്നും ആനയുടെ മുറിവ് ഗുരുതരം എന്നും മുറിവ് ഇൻഫക്ഷൻ ആയിട്ടുണ്ടാകാം എന്നും വ്യക്തമാക്കി ജില്ലാ പരിസ്ഥിതി വേദി വനം മന്ത്രിക്ക് അടിയന്തിര സന്ദേശം അയച്ചു. റേഡിയോ കോളർ ഇതിനകം തകരാറിൽ ആയെന്നും ഉദ്യോഗസ്ഥർ പച്ച കള്ളം പറയുന്നു എന്നും മാധ്യമങ്ങൾക്ക് റേഡിയോ കോളറിന്റെ സിഗ്നൽ നിയന്ത്രണം നല്കാൻ ധൈര്യം ഉണ്ടോ എന്നും വെല്ലുവിളിച്ചു. ആന ഇപ്പോൾ അത്യാസന്ന നിലയിൽ എന്നും ഇവർ പറയുന്നു.

അരിക്കൊമ്പൻ വിഷയത്തിൽ വരുന്ന പല വാർത്തകളും അവിശ്വസനീയമായി തോന്നുന്നു.ആനക്ക് ഗുരുതരമായ മുറിവുണ്ടായിരുന്നു എന്നതായിരുന്നു സത്യം. അതിനെ വീഴ്ത്തുന്നതിനു മുമ്പേ മുറിവുകൾ ഉണ്ടായിരുന്നുവെന്നും മരുന്നു വെച്ച് കെട്ടിയാണ് കാട്ടിൽ വിട്ടതെന്നും വനം വകുപ്പും ഡോക്ടറും പ്രസ്താവിച്ചിരുന്നു. എന്നാൽ വാഹനത്തിൽ കയറ്റാൻ കുങ്കിയാനകളുടെ കൊമ്പുകൊണ്ടുള്ള തള്ളലും മറ്റും കൊണ്ടാണ് മുറിവുണ്ടായതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞിട്ടുണ്ട്.. ഒരിക്കൽ മരുന്ന് വെച്ചു കെട്ടിയാൽ . രോഗം പൂർണ്ണമായും മാറുമോ? മുറിവുകൾ ഉണങ്ങുന്ന തു വരെ സുരക്ഷിതമായി പാർപ്പിച്ച് കൊണ്ടുപോയി വിടാമായിരുന്നില്ലേ? എന്തിനിത്ര ധൃതി കാട്ടി ? ഇവയെല്ലാം സ്വാഭാവിക ചോദ്യമാണ്. ബന്ധപ്പെട്ടവർ ഉത്തരം പറയണം എന്ന് സമിതി ആവശ്യപ്പെടുന്നു.

ഇപ്പോൾ മുറിവുകൾ പുഴുത്ത് അതിഗുരുതരാവസ്ഥയിൽ എത്തിയില്ലയെന്നതിന് എന്താണ് തെളിവ് ? മുറിവ് മാറിയെന്ന് തെളിവ് സഹിതം സത്യ സന്ധമായി പ്രസ്താവന ഇറക്കാൻ അധികൃതർ തയ്യാറാകണം.ആനയെ കൊല്ലണ മെന്ന താല്പര്യം പലർക്കും ഉണ്ടായിരുന്നു എന്ന് സമിതി ആരോപിക്കുന്നു. പക്ഷെ നിയമം അനുശാസിക്കാത്തതു കൊണ്ട് അതു ചെയ്തില്ല. പകരം അതി കഠിന മുറികളോടെ കാട്ടിൽ തള്ളി സ്വയം ചാവാനുള്ള ദുരവസ്ഥ സൃഷ്ടിച്ചിരിക്കയാണ്. ആന നടന്ന കിലോമീറ്റർ കണക്കിലെടുത്ത് അത് ആരോഗ്യവാനാണെന്ന അനുമാനത്തിൽ എത്തുന്നത് അശാസ്ത്രീയ നിഗമനമാണ്.

ആക്രമിച്ചുവെന്നും ജീപ്പ് തകർക്കാൻ ശ്രമിച്ചുവെന്നും അത് കൊണ്ട് മേഘമലയിൽ 144 പ്രഖ്യാപിച്ചു എന്നുമുള്ള പച്ചക്കള്ളം മാതൃഭൂമി ചാനൽ പ്രചരിപ്പിക്കുന്നത് എന്ത്
ലക്ഷ്യത്താ ൽ എന്ന് ചോദിക്കുന്നില്ല.. ഉത്തരത്തിൽ ഒരു കാര്യവും ഇനിയില്ല. അരിക്കൊമ്പന്റെ കാര്യത്തിൽ നിങ്ങൾ പരമാവധി ദ്രോഹം കഴിഞ്ഞ കുറച്ചു മാസങ്ങൾ കൊണ്ട് ചെയ്തു കഴിഞ്ഞു.തേനി ADSP യുമായി സംസാരിച്ചു.. വീടിന്റെ വാതിൽ തകർക്കുന്ന സ്ഥിരം കാട്ടനകളിൽ ഒന്നാണ് അത് ചെയ്തത്. അരിക്കൊമ്പനല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ജീപ്പ് തകർക്കാൻ ശ്രമിച്ചുവെന്നതും 144 മേഘമലയിൽ പ്രഖ്യാപിച്ചുവെന്നതും മറ്റൊരു ഊക്കൻ കള്ളമെന്ന് Tamil Nadu State Animal Welfare Board അംഗവുമായി സംസാരിച്ചപ്പോൾ അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ് നാട്ടിലെ വീടിന്റെ വാതിൽ പൊളിച്ച് അരി തിന്നുവെന്നും കൃഷി നശിപ്പിക്കാൻ ശ്രമിച്ച് വനപാലകരും നാട്ടുകാരും തുരത്തിയെന്നും പറയുന്നു. ഇത് കള്ളക്കഥയാണെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.എല്ലാ ദൃശ്യങ്ങളും നിമിഷ നേരം കൊണ്ടു പകർത്താൻ സാധിക്കുമെന്നിരിക്കെ എന്തുകൊണ്ട് ഇവർ ആനയുടെ ഈ ആക്രമം . പകർത്തി ഷേർ ചെയ്തില്ല? റേഡിയോ കോളർ വഴി ഈ ദൃശ്യം കിട്ടില്ലേ?
ആനയുടെ റേഡിയോ കോളറിൽ നിന്ന് കാലാവസ്ഥ പ്രതികൂലമായതിനാൽ വിവരം കിട്ടുന്നില്ലയെന്ന പ്രസ്താവന ഈ കള്ള പ്രചരണത്തിന് മറ പിടിക്കാനുള്ളതാണ്.
സുതാര്യത ഉറപ്പു വരുത്താൻ റേഡിയോ കോളറിൽ നിന്ന് ആർക്കുവേണമെങ്കിലും നേരിട്ട് സന്ദേശം ലഭിക്കാൻ പറ്റുന്ന വിധത്തിൽ സജ്ജീകരണം ഏർപ്പെടുത്തണം. മാധ്യമ പ്രവർത്തകർക്കെങ്കിലും ഉടൻ ഈ സൗകര്യം ലഭ്യമാക്കണം.
അരിക്കൊമ്പന് സ്മാരകം പണിയാൻ എം.എൽ.എയും മുൻ മന്ത്രിയുമായ ഗണേശ് കുമാർ പ്രസ്താവിച്ചതായി കണ്ടു. അദ്ദേഹംതന്നെ ഇതിന് മുൻ കൈ എടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ആന ഉണ്ടായിരുന്നതായി കേൾവിയുള്ളതു കൊണ്ട് അയാൾതന്നെ സ്മാരകം പണിയാൻ യോഗ്യൻ .

“കാട്ടിലെ ആന തേവരുടെ മരം വലിയെടാ വലി “ഈ ചൊല്ല് ഓർത്തു പോകുന്നു.
ഭക്ഷണവും വെള്ളവും പെരിയാറിൽ ഇഷ്ടം പോലെയുണ്ടെന്നാണ് ഭാഷ്യം. ഭക്ഷണവും വെള്ളവും മാത്രം മതി കൂട്ടം കൂടി ജീവിക്കുന്ന സ്വഭാവമുള്ളവർക്ക് എന്ന വാദം ശരിവെക്കണമങ്കിൽ പ്രജനന സ്വഭാവം അവസാനിക്കില്ലെ? ജീവികൾക്കെല്ലാം അവർക്കാവശ്യമായ സുഖ ജീവിത സൗകര്യങ്ങൾ വേണ്ടേ ? മനുഷ്യനു മാത്രം മതിയോ? ഒറ്റപ്പെടുത്തി ഏകാന്തവാസം അടിച്ചേൽപ്പിക്കണോ അരിക്കൊമ്പന്