അരിക്കൊമ്പന്‍ തമിഴുനാട്ടിൽ റേഷന്‍ കട അക്രമിച്ചു

തമിഴുനാട്ടിൽ തനി രൂപം പുറത്തെടുത്ത് അരികൊമ്പൻ. അരിയുടെ മണം പിടിച്ചെത്തി റേഷൻ കട ആക്രമിച്ചു.കഴിഞ്ഞ ദിവസം തൊഴിലാളികൾ താമസിച്ച ഷെഡ് തകർത്തതിനു പിന്നാലെയാണ്‌ വീണ്ടും ആക്രമണം. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുക്കാൻ ആനക്ക് സാധിച്ചില്ല. എന്നാൽ അരിയുടെ മണം കിട്ടിയതിനാൽ അരികൊപ്മൻ സമീപത്ത് നിന്നും പിൻ മാറിയിട്ടുമില്ല. പുലർച്ചെ രണ്ടുമണിയോടെയാണ് മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. അതേസമയം, റേഷൻകട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.

അരികൊമ്പൻ ഇപ്പോൾ തമിഴുനാട്ടിലെ ഈ ഭാഗത്തേ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്‌. ആനയ്ക്ക് കാട്ടിൽ തങ്ങുന്നതിനേക്കാൾ ഇഷ്ടം നാട്ടിൽ മേഞ്ഞ് നടക്കുകയാണ്‌ എന്ന് പ്രദേശ വാസികൾ പറയുന്നു. ആനയെ പിടിച്ച് പരിശീലനം നല്കി നാട്ടാനയാക്കി വനം വകുപ്പ് ഉപയോഗിക്കുകയാണ്‌ നല്ലത് എന്നും നാട്ടുകാർ പറഞ്ഞു