അമേരിക്കയിൽ കൊറോണ രോഗ മുക്തിക്കായി ഒരു പള്ളിയിൽ പ്രാർഥിച്ച എല്ലാവർക്കും കൊറോണ

കൊറോണ വൈറസിന്റെ മുന്നറിയിപ്പുകൾ നിലനില്ക്കെ പള്ളിയിൽ ഒത്തു കൂടിയവർക്ക് അധികം പേരിലും കൊറോണ വൈറസ് ബാധ കണ്ടെത്തി. കൊറോണ പടർന്നു പിടിച്ച അമേരിക്കയിലെ അര്‍ക്കന്‍സാസ് ഗ്രീര്‍ ഫെറി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലാണ്‌ സംഭവം.അര്‍ക്കന്‍സാസ് സംസ്ഥാനത്ത് മാര്‍ച്ച് 26 വ്യാഴാഴ്ച രാവിലെ വരെ 310 കൊറോണ വൈറസ് രോഗികളും രണ്ടു മരണവും നടന്നതായും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അസുഖബാധിതര്‍ എല്ലാവരും ചര്‍ച്ചിലെ അംഗങ്ങളാണെന്നും എന്നാല്‍ വൈറസ് കടന്നു കൂടിയതു പള്ളിയില്‍ നിന്നാണോ എന്ന് പരിശോധിച്ചു വരികയാണെന്നും ഡാനിയേലി അറിയിച്ചു.

അര്‍ക്കന്‍സാസ് ഗ്രീര്‍ ഫെറി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ മാര്‍ച്ച് ആദ്യവാരം നടന്ന ഒരു പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത 36 പേർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചര്‍ച്ചിലെ ഡീക്കന്‍ ഡൊണാള്‍ഡ് ഷിപ്പ് മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തിയതാണിത്.അര്‍ക്കന്‍സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് ഡാനിയേലി മക്‌നീല്‍ പള്ളിയിൽ നിന്നും കൊറോണ പടർന്നത് വാര്‍ത്ത സ്ഥിരീകരിച്ചു.

നോമ്പുകാലത്തെ പ്രത്യേക പ്രാര്‍ഥനകള്‍ ഓഡിയോ വിഡിയോ വഴിയാണ് നടക്കുന്നത്. ഈസ്റ്ററിനെങ്കിലും പള്ളിയില്‍ ആരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ഇപ്പോഴും വിശ്വാസികൾ. അനുദിനം അമേരിക്കയില്‍ വൈറസ് കണ്ടെത്തുന്നവരുടെ എണ്ണവും മരണവും വര്‍ധിച്ചുവരുന്നതിനിടയിലാണ്‌ ഇത്തരം വാർത്തകളും പുറത്ത് വരുന്നത്. അതും അമേരിക്ക പോലുള്ള രാജ്യത്ത് എന്നതും ശ്രദ്ധേയം. ജനങ്ങളുടെ അലംഭാവവും നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നതും അമിത ആത്മ വിശ്വാസവുമാണ്‌ കാര്യങ്ങൾ ഗുരുതരമാക്കിയത്. നല്ലൊരു ഭാഗം വിശ്വാസികളും പള്ളിയിൽ പ്രാർഥിച്ചാൽ രോഗം വരില്ല എന്ന് അവസാന നിമിഷം വരെ വിശ്വസിച്ചു. രോഗം പടരുമ്പോഴും പള്ളിയിൽ ഒത്തുകൂടി രോഗ മുക്തിക്കായി വിശ്വാസികൾ പ്രാർഥിച്ചത് ഇപ്പോൾ വലിയ വിനയായി