ജമ്മു കശ്മീരില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരു സൈനികന്റെ നില ഗുരുതരം

ജമ്മു കശ്മീരിലെ ഉദംപൂരി വനമേഖലയിൽ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെയാണ് ഉദംപൂരിലെ ശിവ് ഗഡ് ധറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പൊലീസെത്തി രക്ഷപ്പെടുത്തി. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം ജമ്മു കശ്മീരിൽ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വകവരുത്തി. ബരാമുള്ള ജില്ലയിലെ ഉറി സെക്ടറിലാണ് ഭീകരർ നുഴഞ്ഞു കയറിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഭീകരർ നിയന്ത്രണ രേഖ വഴി രാജ്യത്തെത്തിയത്. സംശയാസ്പദ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരിശോധന ആരംഭിക്കുകയായിരുന്നു. നീണ്ട 30 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കൂടുതൽ ഭീകരർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.