ജമ്മൂകശ്മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍. ജമ്മു കശ്മീരില്‍ 24 മണീക്കുറിനിടെ 5 ഭീകരരെ സുരക്ഷ സേന വകവരുത്തി. ഭീകരരില്‍ നിന്നും 3 കിലോ ഐഇഡിയും സേന പിടിച്ചെടുത്തു.

ഈ വര്‍ഷം 136 ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതില്‍ 36 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും നുഴഞ്ഞുകയറിയവരാണ്. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ബേസ് ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണം നടന്നിരുന്നു.

ആക്രമണത്തില്‍ മൂന്ന് സൈന്യകര്‍ വീരമൃത്യു വരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സൈന്യവും പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് ആക്രമണം.